നിലമ്പൂർ: ശബരിമലയിൽ സ്പെഷൽ ഡ്യൂട്ടിക്ക് നിയോഗിച്ച ജില്ലയിലെ വനപാലകർക്ക് യാത്രക്കൂലി പോലും ലഭിച്ചില്ലെന്ന് പരാതി. വനമേഖലയിലെ ഉദ്യോഗസ്ഥർക്ക് മാത്രമാണ് അവഗണന. ഇവർക്കൊപ്പം സ്പെഷൽ ഡ്യൂട്ടി ചെയ്ത പൊലീസ്, എക്സൈസ്, മോട്ടോർവാഹന വകുപ്പ് ജീവനക്കാർക്ക് ടി.എ, ഡി.എ എല്ലാം കൃത്യസമയത്ത് കിട്ടിയപ്പോഴാണ് വനംവകുപ്പ് ജീവനക്കാർ തഴയപ്പെട്ടത്. ജില്ലയിലെ നോർത്ത്, സൗത്ത് ഡിവിഷനുകളിൽനിന്ന് 20 പേരാണ് പത്ത് ദിവസത്തെ സ്പെഷൽ ഡ്യൂട്ടിക്ക് പോയത്. സ്വന്തമായി വാഹനം വിളിച്ചാണ് ഇവർ ശബരിമലയിലെത്തിയത്. ഡ്യൂട്ടി കഴിഞ്ഞ് സ്വന്തം ചെലവിലാണ് തിരിച്ചുപോന്നതും. ഭക്ഷണം മാത്രമാണ് ഡ്യൂട്ടി സമയത്ത് ലഭിച്ചത്. പത്ത് ദിവസത്തെ പ്രത്യേക ഡ്യൂട്ടിക്ക് ഇതര വകുപ്പിലെ സേനാംഗങ്ങൾക്ക് ഒരാൾക്ക് പത്ത് ദിവസത്തേക്ക് 6200 രൂപ നൽകിയിട്ടുണ്ട്. അതതു വകുപ്പ് മേധാവികൾ കത്ത് നൽകിയാണ് ദേവസ്വം ബോർഡിൽ നിന്നും തുക വാങ്ങിയെടുക്കുന്നത്. എന്നാൽ വനംവകുപ്പിൽനിന്ന് ഈ നീക്കം ഉണ്ടായില്ലെന്ന് ജീവനക്കാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.