നിലമ്പൂർ: കാടും മലയും കയറി ഗോത്രവർഗ ഊരുകളിലെത്തി ഹാരിസ് എന്ന അധ്യാപകൻ കുട്ടികൾക്കും കുടുംബങ്ങൾക്കും പകർന്നു നൽകുന്നത് നന്മയുടെയും സ്നേഹത്തിെൻറയും പൂമഴക്കാലം. ഗോത്രവർഗ കുട്ടികൾ മാത്രം പഠിക്കുന്ന നിലമ്പൂർ വെളിയംതോട് ഇന്ദിര ഗാന്ധി മെമ്മോറിയൽ മോഡൽ െറസിഡൻഷ്യൽ സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം അധ്യാപകനാണ് കെ.പി. ഹാരിസ്. കുട്ടിപ്പൊലീസിെൻറ ചുമതല കൂടിയുണ്ട്.
കുട്ടികളെ എഴുതിയും വായിച്ചും പഠിപ്പിച്ചും മുന്നോട്ടു നീങ്ങുമ്പോൾതന്നെ അവരുടെ ജീവിതങ്ങളിലും ശ്രദ്ധ ചെലുത്തുന്നുവെന്നതാണ് ഈ അധ്യാപകനെ വേറിട്ടതാക്കുന്നത്. അധ്യാപനം തൊഴില്‍ എന്നതിനെക്കാളുപരി ദൈവദത്തമായ നിയോഗമായാണ് ഹരിസ് കാണുന്നത്. ഈ വർഷം സ്കൂളിൽനിന്ന് പ്ലസ് ടു പാസായ 25 കുട്ടികളിൽ 18 പേർക്കും വിവിധ കോളജുകളിൽ പ്രവേശനം നേടിക്കൊടുക്കാൻ അദ്ദേഹത്തിനായി.
സാധാരണ പ്ലസ് ടു കഴിഞ്ഞാൽ ഇവർ കാടിെൻറ ഉള്ളറകളിലേക്ക് മടങ്ങുകയാണ് പതിവ്. വിദ്യാഭ്യാസത്തിെൻറ മേന്മ വശമില്ലാത്ത ഇവരുടെ രക്ഷാകർത്താക്കളാവട്ടെ കുട്ടികളുടെ ഉപരിപഠന സാധ്യത തേടാറുമില്ല. പ്ലസ് ടു കഴിഞ്ഞ മുഴുവൻ കുട്ടികളെയും ഊരുകളിൽ പോയി കണ്ട് അക്ഷയ സെൻററുകളിലെത്തിച്ച് ഡിഗ്രി പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചത് ഹാരിസാണ്. ശ്രമകരമായ ദൗത്യം സ്വന്തം ചെലവിലായിരുന്നു.
10 പെൺകുട്ടികളും എട്ട് ആൺകുട്ടികളും ഡിഗ്രി പ്രവേശനം നേടി. ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും ഗോത്രവർഗ കുട്ടികൾ മലപ്പുറം ജില്ലയിൽനിന്ന് ഡിഗ്രിക്ക് പ്രവേശനം നേടുന്നത്. മലപ്പുറത്ത് പ്രവേശനം നേടിയ കുട്ടികൾക്ക് താമസിക്കാൻ വാടക വീടും കണ്ടെത്തി. മുണ്ടക്കടവ്, പാട്ടക്കരിമ്പ് കോളനികളിലെ നന്ദു, വിഘ്നേഷ് എന്നിവരെ കുഴൽമന്ദം പട്ടികജാതി എം.ആർ.എസ് സ്കൂളിൽ അവർക്ക് ഇഷ്ടപ്പെട്ട സിലബസിൽ പ്രവേശനത്തിനായി സ്വന്തം ചെലവിൽ കൊണ്ടുപോയതും ഈ അധ്യാപകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.