കരുവാരകുണ്ട്: മൃഗവേട്ട കേസിൽ മുൻകൂർ ജാമ്യമുണ്ടായിട്ടും വനം വകുപ്പ് ഉദ്യോഗസ്ഥർ മർദിച്ചെന്ന പ്രതികളുടെ പരാതിയിൽ ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തി. ഹൈകോടതി ഇടപെടലിനെ തുടർന്നാണ് പാലക്കാട് ക്രൈംബ്രാഞ്ച് എസ്.പി എ.എസ്. രാജുവിെൻറ നേതൃത്വത്തിൽ, ഫോറൻസിക് ഉദ്യോഗസ്ഥരടങ്ങുന്ന സംഘം മലകയറിയത്.
കഴിഞ്ഞ ഏപ്രിലിൽ സൈലൻറ്വാലി കരുതൽ മേഖലയിലെ മണലിയാംപാടത്ത് മൃഗവേട്ട നടത്തിയ സംഭവത്തിൽ തുരുമ്പോട എടൂർ അനീസ് മോൻ (34), കണാരംപടി ബങ്കാളത്ത് അമീർ (35), ഇരിങ്ങാട്ടിരി പാലുള്ളി സുബ്രഹ്മണ്യൻ (43) എന്നിവർക്കെതിരെ വനംവകുപ്പ് കേസെടുത്തിരുന്നു. രണ്ടാഴ്ചക്ക് ശേഷം ഹൈകോടതിയിൽനിന്ന് മുൻകൂർ ജാമ്യം നേടിയ ശേഷമാണ് ഇവർ മുക്കാലി ഫോറസ്റ്റ് സ്റ്റേഷനിൽ ഹാജരായത്. എന്നാൽ, സ്റ്റേഷനിലും തെളിവെടുപ്പിനായി കൊണ്ടുപോയും വനപാലകർ മർദിച്ചെന്ന് കാണിച്ച് പ്രതികൾ ഹൈകോടതിയിൽ പരാതി നൽകി.
തുടർന്ന് സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പാലക്കാട് ജില്ല പൊലീസ് സൂപ്രണ്ടിന് കോടതി നിർദേശം നൽകി. എന്നാൽ, റിപ്പോർട്ട് തൃപ്തികരമല്ലെന്ന് കണ്ട കോടതി ക്രൈംബ്രാഞ്ച് എസ്.പിക്ക് അന്വേഷണച്ചുമതല നൽകുകയായിരുന്നു. ഇേത തുടർന്നാണ് സംഘം മണലിയാംപാടത്തെത്തിയത്.
പരാതിക്കാരെ മർദിച്ചെന്നു പറയപ്പെടുന്ന സ്ഥലവും മണ്ണും പരിശോധിച്ചു. പ്രതികളെ അന്വേഷിച്ച് പലതവണ മലകയറി വന്ന വനപാലകർ തങ്ങളുടെ തൊഴിലാളികളെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി കർഷകരും സംഘത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.