നിലമ്പൂർ: പ്രവാസിയായ മേലെകൂറ്റമ്പാറയിലെ കണ്ണൻക്കുളവൻ ഷൗക്കത്തലിയുടെ കൃഷിയിടത്തിൽ വിളഞ്ഞ കുമ്പള വീരന് 25.5 കിലോ തൂക്കം.
ഗൾഫിൽനിന്നെത്തിയ ഷൗക്കത്തലി 10 വർഷമായി കൃഷിപ്പണിയിലാണ്. മുമ്പ് പത്ത് കിലോ വരെയുള്ള കുമ്പളം ലഭിച്ചിരുന്നു.
നാല് മാസമായപ്പോഴാണ് പറിച്ചത്.
ഭീമൻ കുമ്പളം കാണാൻ ഒരുപാട് പേരെത്തുന്നുണ്ട്. ഞായറാഴ്ച വരെ വീട്ടിൽ വെക്കും ശേഷം കുടുംബാംഗങ്ങളെ വിരുന്നിന് ക്ഷണിച്ച് ഇറച്ചിയോടൊപ്പം കറിവെക്കാനാണ് ഷൗക്കത്തലിയുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.