നിലമ്പൂർ: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ക്ഷീരകർഷകർക്ക് വീട് നിർമിച്ചു നൽകുന്ന മിൽമയുടെ ക്ഷീര സദനം പദ്ധതിയുടെ രണ്ടാംഘട്ടത്തിന് തുടക്കമായി. മമ്പാട് ക്ഷീരസംഘത്തിലെ താഴെപറമ്പത്ത് ബീനക്കാണ് രണ്ടാംഘട്ടത്തിൽ വീട് നൽകുന്നത്. ശിലാസ്ഥാപനം മിൽമ ചെയർമാൻ കെ.എസ്. മണി നിർവഹിച്ചു. ഒന്നാംഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ട ചാലിയാർ ഇടിവണ്ണ ക്ഷീരസംഘത്തിലെ ചിന്നമ്മക്കുള്ള വീടിെൻറ ഉദ്ഘാടനം കഴിഞ്ഞു.
മൂർക്കനാട് പാൽപ്പൊടി ഫാക്ടറിയുടെ തറക്കല്ലിടൽ ചടങ്ങിൽ മന്ത്രി കെ.ടി. ജലീലാണ് ബീനക്ക് വീട് നൽകുന്ന കാര്യം പ്രഖ്യാപിച്ചത്.
മമ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. മമ്പാട് ക്ഷീര സംഘത്തിൽ ഏറ്റവും കൂടുതൽ പാലളന്ന വനിത കർഷകയെ മിൽമ ചെയർമാൻ കെ.എസ്. മണി ആദരിച്ചു. മലപ്പുറം ജില്ലയിലെ മിൽമയുടെ അവാർഡ് നേടിയ ഫിറോസ്ഖാനെ മലബാർ മേഖല യൂനിയൻ ഭരണസമിതി അംഗം ടി.പി. ഉസ്മാനും, സംഘത്തിലെ ഏറ്റവും കൂടുതൽ പാലളന്ന കർഷകനെ മലബാർ മേഖല യൂനിയൻ ഭരണ സമിതി അംഗം പി. സുധാമണിയും, ഏറ്റവും നല്ല ഗുണനിലവാരമുള്ള പാലളന്ന കർഷകയെ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.പി. ഉമൈമത്തും ആദരിച്ചു. മിൽമ മലപ്പുറം ജില്ല പാൽ സംഭരണ വിഭാഗം മേധാവി സി.എ. പുഷ്പരാജൻ പദ്ധതി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.