നിലമ്പൂർ: നിലമ്പൂർ പ്രളയ ദുരന്തത്തിൽ വീട് നഷ്ടെപ്പട്ട വിധവയുടെ കുടുംബത്തിന് കായംകുളം അൽ ജാമിഅത്തുൽ ഹസനിയ്യ പൂർവ വിദ്യാർഥി സംഘടനയായ അൽ ഹസൻ ഉലമാ അസോസിയേഷൻ നിലമ്പൂർ ചന്തക്കുന്നിൽ വീട് നിർമിച്ചു നൽകി.
അസോസിയേഷൻ പ്രസിഡൻറ് അബ്ദുസ്സലാം ഹസനി, സെക്രട്ടറി ഹബീബുർറഹ്മാൻ ഹസനി എന്നിവരുടെ നേതൃത്വത്തിലാണ് വീട് നിർമിച്ചത്. പ്രതിനിധികളായ മുനീർ ഹസനി ഈരാറ്റുപേട്ട, ഖൈസ് ഹസനി കണ്ണൂർ, ബുഖാരി ഹസനി കാഞ്ഞാർ, അബ്ദുൽ വാഹിദ് ഹസനി കായംകുളം, സിയാഉദ്ദീൻ ഹസനി ചിലവ്, യൂസുഫ് ഹസനി അയനിക്കോട്, ഹസൻ ഹസനി അയനിക്കോട്, മുഖ്താർ ഹസനി കോട്ടയം, അർഷദ് ഹസനി നിലമ്പൂർ തുടങ്ങിയവർ സ്ഥലത്തെത്തി കുടുംബത്തിന് താക്കോൽ കൈമാറി.
നഗരസഭ കൗൺസിലർ ജംഷീദ്, സിയാഉദ്ദീൻ ഹസനി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.