നിലമ്പൂര്‍: മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നാരോപിച്ച് യുവാവിന് ഹോം ഗാര്‍ഡിെൻറ ക്രൂര മര്‍ദനം. നിലമ്പൂര്‍ സ്റ്റേഷനിലെ ഹോം ഗാർഡാണ് ജനാര്ദനന് എന്ന യുവാവിനെ നടുറോഡില്‍ െവച്ച് അടിച്ചത്. കെ.എന്‍.ജി റോഡില്‍ വീട്ടിക്കുത്ത് റോഡ് ജങ്ഷനിലാണ് സംഭവം നടന്നത്. യുവാവിനെ അടിക്കുന്നതിെൻറ വിഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിവാദമായത്.
നിലമ്പൂര്‍ ടൗണില്‍ ബുധനാഴ്ച വൈകീട്ട് നടന്ന സംഭവമാണ് പ്രചരിച്ചത്. ആളുകള്‍ നോക്കിനില്‍ക്കെ തുടര്‍ച്ചയായി യുവാവിനെ മർദിക്കുന്നതായി ദൃശ്യങ്ങളിലുണ്ട്. സംഭവത്തില്‍ പരാതിയില്ലാത്തതിനാല്‍ പൊലീസ് ഇക്കാര്യം നേരത്തേ അറിഞ്ഞില്ല. മദ്യപിച്ചെത്തി അസഭ്യം പറഞ്ഞതിനാലാണ് യുവാവിനെ മർദിച്ചതെന്നാണ് ഹോംഗാര്ഡിെൻറ വിശദീകരണം.
ഇയാളെ തുടർച്ചയായി അടിക്കുന്നതും നില തെറ്റി യുവാവ് റോഡില്‍ വീഴുന്നതും വിഡിയോ ദൃശ്യങ്ങളില്‍ കാണാം. എഴുന്നേല്ക്കുമ്പോള് വീണ്ടും മുഖത്തടിക്കുന്നതും കാണാം. സംഭവം ശ്രദ്ധയില്‍പെട്ടതോടെ ഹോംഗാര്‍ഡിനെ ജോലിയില്‍നിന്ന് മാറ്റിയതായി നിലമ്പൂർ പൊലീസ് ഇന്‍സ്പെക്ടര്‍ അറിയിച്ചു. അതേസമയം, ഇതു സംബന്ധിച്ച് പരാതി ലഭിച്ചിട്ടില്ലെന്നും ലഭിച്ചാല്‍ നടപടിയെടുക്കുമെന്നും ഇന്‍സ്പെക്ടര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.