നിലമ്പൂര്‍ കാടുകളില്‍ കടുവ സെന്‍സസ് തുടങ്ങി

നിലമ്പൂര്‍: നിലമ്പൂർ കാടുകളിൽ കടുവകളുടെ കണക്കെടുപ്പ് തുടങ്ങി. നോര്‍ത്ത്, സൗത്ത് വനം ഡിവിഷനുകൾ കേന്ദ്രീകരിച്ചാണ് സെൻസസ് നടത്തുന്നത്. നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ നാല് വര്‍ഷം കൂടുമ്പോഴാണ് കണക്കെടുപ്പ്.

2017-2018ലെ സെന്‍സസില്‍ നിലമ്പൂര്‍ കാടുകളിൽ പത്ത് കടുവകളുടെയും രണ്ടു കടുവക്കുട്ടികളുടെയും സാന്നിധ്യമാണ് സ്ഥിരീകരിച്ചത്. പെരിയാര്‍ ടൈഗര്‍ റിസര്‍വിന്‍റെ മേല്‍നോട്ടത്തിലാണ് നിലമ്പൂര്‍ വനമേഖലയില്‍ സെന്‍സസ് നടത്തുന്നത്. പരിശീലനം നോര്‍ത്ത് എ.സി.എഫ് എം.പി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.

പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ ശാസ്ത്രജ്ഞൻ ഡോ. ബാലസുബ്രമണ്യന്‍, വൈല്‍ഡ് ലൈഫ് വിദഗ്ധന്‍ വിഷ്ണു എന്നിവര്‍ ക്ലാസെടുത്തു. നോര്‍ത്ത് ഡിവിഷനില്‍ 39 സൗത്തില്‍ 21 ഉള്‍പ്പെടെ 60 ബ്ലോക്കായി തിരിച്ചാണ് സര്‍വേ നടത്തുന്നത്. ഒരു ബ്ലോക്കില്‍ ഒരു ട്രയിനിയും ഒരു സ്റ്റാഫും രണ്ട് വാച്ചര്‍മാരും ഉള്‍പ്പെടെ നാലുപേര്‍ ഉണ്ടായിരിക്കും.

Tags:    
News Summary - In the forests of Nilambur The tiger census began

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.