നിലമ്പൂർ: മാവോവാദി ഭീഷണിയുള്ള മേഖലയിലെ പോളിങ് ബൂത്തുകൾക്ക് സുരക്ഷ ഒരുക്കുന്നതിെൻറ ഭാഗമായി മലപ്പുറം ജില്ല പൊലീസ് മേധാവി യു. അബ്ദുൽ കരീം, പെരിന്തൽമണ്ണ എ.എസ്.പി എം. ഹേമലത എന്നിവരുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു.
കരുവാരകുണ്ട്, കാളികാവ്, പൂക്കോട്ടുംപാടം, നിലമ്പൂർ, പോത്തുകല്ല്, എടക്കര, വഴിക്കടവ് പൊലീസ് സ്റ്റേഷനുകൾ മാവോവാദി ഭീഷണിയുള്ളവയാണ്. വഴിക്കടവിൽ 22 ബൂത്തുകളും എടക്കരയിലെ മൂത്തേടം പഞ്ചായത്തിൽ 13 ബൂത്തുകളും മാവോവാദി ഭീഷണിയുള്ള ബൂത്തുകളാണ്. ഇവിടെ നക്സൽ വിരുദ്ധ സേനയുടെ സാന്നിധ്യം ഉറപ്പാക്കും.
എടക്കര സ്റ്റേഷൻ പരിധിയിലെ കൽക്കുളം ക്രസൻറ് യു.പി സ്കൂളിൽ ജില്ല പൊലീസ് മേധാവിയും സംഘവും പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.