നിലമ്പൂർ: വിൽപനക്കായി ഒഡീഷയിൽനിന്ന് ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി അന്തർസംസ്ഥാന തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാൾ ജൽപാഗുരി സ്വദേശി കുപ്വ ഓറോണിനെയാണ് (34) ഇടിവണ്ണയിൽനിന്ന് നിലമ്പൂർ എസ്.ഐ ടി.എം. സാജിനി അറസ്റ്റ് ചെയ്തത്. ഇൻസ്പെക്ടർ പി. വിഷ്ണുവിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു എസ്.ഐയുടെ നേതൃത്വത്തിൽ പരിശോധന.
ഇയാളിൽനിന്ന് വിൽപനക്കായി സൂക്ഷിച്ച 4.5 കിലോ കഞ്ചാവ് കണ്ടെടുത്തു. 10 വർഷമായി കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന പ്രതി ഇതിനും മുമ്പും കേരളത്തിലേക്ക് കഞ്ചാവ് കൊണ്ടുവന്നതായി സൂചന ലഭിച്ചിട്ടുണ്ട്. വിമാന മാർഗം ഒഡീഷയിലേക്ക് പോകുന്ന പ്രതി അവിടെ നിന്ന് ട്രെയിൻ മാർഗം കഞ്ചാവ് കൊണ്ടുവരികയാണ് പതിവ്. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ ഒന്നര ലക്ഷം രൂപയോളം വില വരും. എ.എസ്.ഐ റെനി ഫിലിപ്പ്, സി.പി.ഒമാരായ പി. നൗഫൽ, മൊളായിസ്, ഉസ്മാൻ തോപ്പിൽ, ഡാൻസാഫ് അംഗങ്ങളായ എൻ.പി. സുനിൽ, അഭിലാഷ് കൈപ്പിനി, ആശിഫ് അലി, നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.