നിലമ്പൂർ: 2019 ജുലൈ മൂന്നിന് നാടിന് സമർപ്പിച്ച കരിമ്പുഴ വന്യജീവി സങ്കേതത്തിന്റെ നടപടികൾ തുടങ്ങി. പ്രഖ്യാപനം കഴിഞ്ഞ് രണ്ട് വർഷം കഴിഞ്ഞിട്ടും നടപടികൾ തുടങ്ങിയില്ലെന്ന വിമർശനത്തിനിടെയാണ് പ്രാരംഭഘട്ടത്തിനായി സർക്കാർ ഫണ്ട് വകയിരുത്തിയത്.
ഗജമുഖം, ഒണക്കപ്പാറ എന്നിവിടങ്ങളിൽ ആന്റി കോച്ചിങ് ക്യാമ്പുകൾ നിർമിക്കാൻ 17 ലക്ഷവും തീക്കടി വാച്ചർമാർ, ഇൻഫോർമേഷൻ സെന്റർ, കാട്ടുതീ നിയന്ത്രിത സംവിധാനം തുടങ്ങി വനം സുരക്ഷയുമായി ബന്ധപ്പെട്ട പ്രവൃത്തികൾക്കും താൽക്കാലിക നിയമനങ്ങൾക്കുമായി 45 ലക്ഷവും അനുവദിച്ചിട്ടുണ്ട്.
കോച്ചിങ് ക്യാമ്പുകളുടം പ്രവൃത്തി നടക്കുന്നുണ്ട്. സങ്കേതവുമായി ബന്ധപ്പെട്ട് നെടുങ്കയം ഇക്കോ ടൂറിസം വികസിപ്പിക്കാൻ ഒന്നേകാൽ കോടി രൂപ അനുവദിച്ചതായി സങ്കേതം വൈൽഡ് ലൈഫ് വാർഡൻ പി. പ്രവീൺ 'മാധ്യമ'ത്തോട് പറഞ്ഞു.
പ്രാദേശിക സമൂഹത്തിെൻറ പങ്കാളിത്തം ഉറപ്പാക്കിയാവും പദ്ധതി നടത്തിപ്പ്. വന്യജീവികൾ ജനവാസ കേന്ദ്രത്തിലേക്കിറങ്ങുന്നത് തടയാനുള്ള ബൃഹ്ത് പദ്ധതിയും ആളുകൾക്ക് തൊഴിലും കൂടുതൽ തസ്തികകളും ഉണ്ടാവുമെന്ന് വനം വകുപ്പ് ഉറപ്പ് നൽകുന്നുണ്ട്. കേരളത്തിലെ പതിനെട്ടാമത്തേതും വിസ്തൃതിയിൽ നാലാമതും വരുന്നതാണ് കരിമ്പുഴ വന്യജീവി സങ്കേതം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.