കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിലമ്പൂർ മണ്ഡലത്തിൽ 244.51 കോടിയുടെ പദ്ധതിയാണ് പുരോഗമിക്കുന്നത്. നിലമ്പൂർ ബൈപാസ്, ഗവ. മാനവേദനിലെ മിനി സ്റ്റേഡിയം, മലയോര ഹൈവേ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിെൻറ ഭാഗമായി സ്കൂളുകൾക്ക് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് മികവിെൻറ കേന്ദ്രമാക്കാൻ പദ്ധതികൾ ആവിഷ്കരിച്ചു.
ഗവ. മാനവേദന് വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്കൂളിന് അഞ്ചുകോടി അനുവദിച്ചു. ആയിരത്തിലധികം കുട്ടികള്‍ പഠിക്കുന്ന സ്കൂളുകളിലെ ഭൗതികസാഹചര്യ വികസനത്തിന് മൂന്നുകോടി വീതമാണ് അനുവദിച്ചത്.
ഗവ. ഹയര്‍ സെക്കൻഡറി സ്കൂള്‍ പൂക്കോട്ടുംപാടം, ഗവ. ഹയര്‍ സെക്കൻഡറി സ്കൂള്‍ എടക്കര, ഗവ. ഹയര്‍ സെക്കൻഡറി സ്കൂള്‍ മുത്തേടം, ഗവ. യു.പി സ്കൂള്‍ പറമ്പ എന്നിവക്കാണ് അനുവദിച്ചത്. ഗവ. ഹൈസ്കൂള്‍ മരുത, ഗവ. ഹൈസ്കൂൾ മുണ്ടേരി, ഗവ. യു.പി സ്കൂള്‍ കുറുമ്പലങ്ങോട്, ഗവ. യു.പി സ്കൂള്‍ പള്ളിക്കുത്ത്, ഗവ. എല്‍.പി സ്കൂള്‍, ചന്തക്കുന്ന് ഗവ. മോഡല്‍ യു.പി സ്കൂള്‍, നിലമ്പൂര്‍ ഇന്ദിര ഗാന്ധി മെമ്മോറിയല്‍ മോഡല്‍ െറസിഡന്ഷ്യന് സ്കൂള്‍, ഗവ. യു.പി സ്കൂള്‍ പുള്ളിയില്‍ എന്നിവക്ക് ഒരുകോടി വീതം അനുവദിച്ചു.
സ്ഥലം ഏറ്റെടുക്കാനും കെട്ടിടം നിർമിക്കാനും ഗവ. കോളജ് പൂക്കോട്ടുംപാടത്തിന് 10 കോടി അനുവദിച്ചു. ഗവ. മാനവേദന് സ്കൂളില്‍ നിലമ്പൂര്‍ മിനി സ്റ്റേഡിയം കോപ്ലക്സ് നിർമിക്കാൻ 18.26 കോടി അനുവദിച്ചു. അന്താരാഷ്ട്ര നിലവാരമുള്ള ഫുട്ബാൾ കോര്‍ട്ട്, 400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക്, പരിശീലന നീന്തല്‍ക്കുളം, മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ കോര്‍ട്ട്, പവിലിയന് ബില്‍ഡിങ്, അമിനിറ്റി സെൻറർ എന്നിവ ഇതിൽപെടും.
Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.