നിലമ്പൂര്‍: കേന്ദ്രസര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങളും സംസ്ഥാന സര്‍ക്കാറിന്റെ ക്ഷേമപദ്ധതികളും വിശദീകരിക്കാൻ സി.പി.എം കേന്ദ്രകമ്മിറ്റി അംഗം കെ.കെ. ശൈലജ എം.എൽ.എ നിലമ്പൂരിലെ വിവിധ പഞ്ചായത്തുകളില്‍ ഗൃഹസന്ദര്‍ശനം നടത്തി. കുടുംബയോഗങ്ങളിലും പങ്കെടുത്തു.
ജവഹര്‍കോളനി, ചുങ്കത്തറ മണലി, വഴിക്കടവ് മുണ്ട, മൂത്തേടം മരംവെട്ടിച്ചാല്‍, കരുളായി പുള്ളിയില്‍, മമ്പാട് പന്തലിങ്ങല്‍ എന്നിവിടങ്ങളിലെ വീടുകളിലാണ് സന്ദര്‍ശനം നടത്തിയത്. കുടുംബങ്ങളുടെ പരാതികളും നിര്‍ദേശങ്ങളും സര്‍ക്കാറിനെ കുറിച്ചുള്ള അഭിപ്രായങ്ങളും കേട്ട് മറുപടി പറഞ്ഞാണ് ടീച്ചര്‍ മടങ്ങിയത്. രണ്ടാഴ്ച പിന്നിടുമ്പോള്‍ മികച്ച പ്രതികരണമാണ് ജനങ്ങളില്‍ നിന്ന് ലഭിക്കുന്നതെന്ന് അവർ പറഞ്ഞു.
സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി.കെ. സൈനബ, പി.വി. അന്‍വര്‍ എം.എല്‍.എ, സി.പി.എം ഏരിയ സെക്രട്ടറിമാരായ ഇ. പത്മാക്ഷന്, ടി. രവീന്ദ്രന്, ബി. മുഹമ്മദ് റസാഖ്, നഗരസഭ ചെയര്മാന് മാട്ടുമ്മല്‍ സലീം, ചുങ്കത്തറ പഞ്ചായത്ത് പ്രസിഡന്റ് നജ്മുന്നീസ, മമ്പാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീനിവാസന്, നഗരസഭ വൈസ് ചെയർപേഴ്സൻ അരുമ ജയകൃഷ്ണന്, പി. സഹീര്‍, എം. സുകുമാരന്‍, ടി.പി. യൂസഫ്, ടി. ഹരിദാസന്, പി. ഷെബീര്‍, പി. ബാലകൃഷ്ണന് എന്നിവര്‍ കൂടെയുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.