നിലമ്പൂർ: മമ്പാട് കാട്ടുമുണ്ട മോലിപടിയിൽ കെ.എസ്.ആർ.ടി.സി ബസ് ഓട്ടോറിക്ഷയിൽ ഇടിച്ച് അപകടം. മദ്റസ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാർഥികൾ സഞ്ചരിച്ച ഓട്ടോയാണ് അപകടത്തിൽപ്പെട്ടത്.
കാലിന് പരിക്കേറ്റ ഓട്ടോ ഡ്രൈവർ കണ്ണിയൻ മൊയ്തീൻ(65) വിദ്യാർഥി കണ്ണിയൻ ഫസീഹ് (13) എന്നിവരെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിസാര പരിക്കേറ്റ കുട്ടികൾക്ക് നിലമ്പൂർ ജില്ല ആശുപത്രിയിൽ ചികിത്സ നൽകി വിട്ടയച്ചു. ഞായറാഴ്ച രാവിലെ 9.30ന് ആണ് അപകടം. കാട്ടുമുണ്ടയിൽ നിന്ന് കുന്നുംപുറം ഭാഗത്തേക്ക് പോകാനായി മോലിപ്പടി ജങ്ഷനിൽനിന്ന് തിരിയുകയായിരുന്ന ഓട്ടോയുടെ മുൻഭാഗത്താണ് ബസ് ഇടിച്ചത്.
ഇതോടെ ഓട്ടോ കറങ്ങിത്തിരിഞ്ഞ് റോഡരികിൽ നിന്നു. പെട്ടെന്ന് വെട്ടിച്ച് മാറ്റുന്നതിനിടെ നിയന്ത്രണംവിട്ട ബസ് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം തകർത്താണ് നിന്നത്. ഈ സമയം കാത്തിരിപ്പ് കേന്ദ്രത്തിലുണ്ടായിരുന്നയാൾ ബസ് വരുന്നത് കണ്ട് ഓടി രക്ഷപ്പെട്ടു. ബസിൽ ഉണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.