നിലമ്പൂർ: പിന്നിലെ ഒരു ചക്രമില്ലാതെ കെ.എസ്.ആർ.ടി.സി ബസ് സർവിസ് നടത്തിയ സംഭവത്തിൽ ഏഴ് ജീവനക്കാരെ സസ്പെൻഡ് ചെയ്തതിന് പിന്നാലെ ഡ്രൈവർക്കെതിരെയും നടപടി. ചട്ടവിരുദ്ധമായി പ്രവർത്തിച്ചതിനാണ് ഡ്രൈവർ പി. ശങ്കരനെതിരെ അച്ചടക്കനടപടി. ഇയാളെ ചാലക്കുടി യൂനിറ്റിലേക്ക് സ്ഥലം മാറ്റി ഗവ. അഡീഷണൽ സെക്രട്ടറി (വിജിലൻസ്) ഉത്തരവിട്ടു.
കെ.എസ്.ആർ.ടി.സി മാന്വൽ പ്രകാരം ഡ്രൈവർ ഡ്യൂട്ടി തുടങ്ങുന്നതിന് മുമ്പ് കൊണ്ടുപോകുന്ന ബസ് സർവിസിന് യോഗ്യമാണോയെന്ന് പരിശോധിക്കണം. പരിശോധിക്കാതെ സർവിസിന് കൊണ്ടുപോയി യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും കോർപറേഷന് നഷ്ടം ഉണ്ടാക്കാൻ ഇടവരുത്തുകയും ചെയ്തുവെന്നാണ് കുറ്റം.
2021 ഒക്ടോബർ ഏഴിന് നടന്ന സംഭവവുമായി ബന്ധപ്പെട്ട് നിലമ്പൂർ ഡിപ്പോയിലെ ഏഴ് ജീവനക്കാരെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. നടപടി യൂനിയൻ നോക്കിയാണെന്ന് ആരോപിച്ച് കെ.എസ്.ടി വർക്കേഴ്സ് യൂനിയൻ (ഐ.എൻ.ടി.യു.സി) മാനേജിങ് ഡയറക്ടർക്ക് പരാതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.