നിലമ്പൂർ: നിലമ്പൂർ മേഖലയിലെ പട്ടിക വർഗ കോളനികളിലെ അസൗകര്യങ്ങൾ പരിഹരിക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തുമെന്ന് ബാലാവകാശ കമീഷന് ചെയര്‍പേഴ്സണ്‍ കെ.വി. മനോജ് കുമാര്‍. കോളനികളിലെ താമസ സൗകര്യങ്ങളുടെ അപര്യാപ്തത, പരിമിതമായ യാത്ര സൗകര്യങ്ങൾ, കുട്ടികൾക്ക് വിദ്യാലയങ്ങളിൽ പോലും എത്തിച്ചേരാനാകാത്ത അവസ്ഥ എന്നിവ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും അടിയന്തര ഇടപെടലുകൾ ആവശ്യമാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചാലിയാർ പഞ്ചായത്തിലെ വെറ്റിലക്കൊല്ലി, സുപ്രീംകാട് പട്ടിക വർഗ കോളനികൾ എന്നിവ കമീഷൻ സന്ദർശിച്ചു. ബാലാവകാശ കമീഷൻ അംഗം സി. വിജയകുമാറും ഒപ്പമുണ്ടായിരുന്നു.
ഇരു കോളനിയിലെയും കുട്ടികളോടും മാതാപിതാക്കളോടും പ്രശ്നങ്ങളും ആവശ്യങ്ങളും ചോദിച്ചറിഞ്ഞ് പരിഹാരം ഉറപ്പ് നൽകിയാണ് കോളനികളിൽനിന്ന് മടങ്ങിയത്.
കുറിഞ്ഞി പണിയ വിഭാഗത്തിൽപെട്ട 27 കുടുംബങ്ങളാണ് വെറ്റിലക്കൊല്ലി കോളനിയിൽ താമസിക്കുന്നത്. കോളനിയിലെ ആദ്യ എസ്.എസ്.എൽ.സി വിജയിയായ മോഹനന് ചെയര്‍പേഴ്സണ്‍ ഉപഹാരം നൽകി. കാട്ടുനായ്ക്കർ വിഭാഗത്തിൽ പെട്ട നാല് കുടുംബങ്ങളാണ് ചാലിയാർ സുപ്രീംകാട് കോളനിയിലുള്ളത്.
ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർ ഗീതാഞ്ജലി, ജില്ല വനിത ശിശുവികസന ഓഫിസർ എ.എ. ഷറഫുദ്ദീൻ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർ പി.ടി. ഉസ്മാൻ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ.പി. അഭിലാഷ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർ കെ. ഹസ്കർ മോൻ, പ്രൊട്ടക്ഷൻ ഓഫിസർ എ.കെ. മൊഹമ്മദ് സാലിഹ്, ലീഗൽ കം പ്രൊബേഷൻ ഓഫിസർ പി. ഫവാസ്, നിലമ്പൂർ ഐ.സി.ഡി.എസ് സൂപ്പർവൈസർ കെ. സുലൈഖ, ട്രൈബൽ പ്രൊമോട്ടർമാർ എന്നിവരും കമീഷെൻറ കൂടെ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.