നിലമ്പൂർ: തെരഞ്ഞെടുപ്പ് ഫലം പുറത്തുവരും മുെമ്പ നിലമ്പൂരിൽ നേതാക്കളുടെ ഫേസ്ബുക്ക് യുദ്ധം കനക്കുന്നു. പി.വി. അന്‍വർ എം.എൽ.എ, യു.ഡി.എഫ് സ്ഥാനാർഥിയും ഡി.സി.സി പ്രസിഡൻറുമായ വി.വി. പ്രകാശ്, മുൻ ഡി.സി.സി പ്രസിഡൻറ് ആര്യാടന് ഷൗക്കത്ത് എന്നിവരാണ് സാമൂഹിക മാധ്യമങ്ങളിൽ ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തുള്ളത്.
വോട്ടുകച്ചവടത്തിൽ ബി.ജെ.പിയെ പരാമർശിച്ചപ്പോൾ മറുപടിയുമായി ന്യൂനപക്ഷ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അജി തോമസും രംഗത്തെത്തി. കോൺഗ്രസ് മതാത്മക രാഷട്രീയത്തിന് കീഴടങ്ങിയെന്ന തരത്തില്‍ വി.വി. പ്രകാശിനെ ലക്ഷ്യമിട്ട് ഷൗക്കത്ത് ഇട്ട ഫേസ്ബുക്ക് പോസ്റ്റാണ് തുടക്കം.
നിലമ്പൂരില്‍ ബി.ജെ.പിയുമായി യു.ഡി.എഫ് സ്ഥാനാർഥി ധാരണയുണ്ടാക്കിയതിന് തെളിവാണിതെന്ന് പറഞ്ഞ് പി.വി. അന്‍വർ രംഗത്തെത്തിയതോടെ മറുപടിയായി വി.വി. പ്രകാശ് പോസ്റ്റിട്ടു. ബി.ജെ.പിയുമായി വോട്ട് കച്ചവടം നടത്തിയെന്നും സീറ്റ് കിട്ടിയില്ലെങ്കിൽ ബി.ജെ.പി സ്ഥാനാർഥിയാകുമെന്ന് ഭീഷണിപ്പെടുത്തിയാണ് താൻ സീറ്റ് ഉറപ്പിച്ചതെന്നുമുള്ള എം.എൽ.എയുടെ പരാമർശം പദവിക്ക് ചേരാത്തതും തരം താഴ്ന്നതുമാെണന്നാണ് പ്രകാശിന്റെ പോസ്റ്റില്‍ പറയുന്നത്.
2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടുകച്ചവടത്തിന് വി.വി. പ്രകാശ് കളമൊരുക്കിയിരുന്നുവെന്നാണ് ഇതിനെതിരെ അൻവറിെൻറ പോസ്റ്റ്. 2016ൽ തന്റെ വിജയത്തിനായി തന്നേക്കാളേറെ പണിയെടുത്ത ആളെന്ന നിലയില്‍ കൂടുതലൊന്നും പ്രകാശിനെപ്പറ്റി പറയുന്നില്ലെന്നായിരുന്നു അൻവറിെൻറ പരാമർശം.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വി.വി. പ്രകാശ് പക്ഷംതന്നെ സഹായിച്ചെന്ന് സൂചന നൽകി അൻവർ രംഗത്തുവരുന്നതും ആദ്യമാണ്. കോൺഗ്രസ് മതാത്മക രാഷ്ട്രീയത്തിന് കീഴടങ്ങിയെന്ന തരത്തില്‍ ഷൗക്കത്തിട്ട ഫേസ്ബുക്ക് പോസ്റ്റ് വ്യാപക ചര്‍ച്ച ആയിട്ടും വി.വി. പ്രകാശ് മൗനം പാലിക്കുന്നതും ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.