നിലമ്പൂർ: നാടുകാണി ചുരത്തിൽ ജാറത്തിന് സമീപം ലോറി മറിഞ്ഞു. വെള്ളിയാഴ്ച പുലർച്ചെ 4.30 ഓടെയാണ് അപകടം. മഞ്ചേരിയിൽനിന്ന് പ്ലൈവുഡ് കയറ്റി മൈസൂരിലേക്ക് പോകുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറിയാണ് കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട് 25 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞത്.
കഴിഞ്ഞ പ്രളയത്തിൽ വിള്ളലുണ്ടായി റോഡ് തകർന്ന ഭാഗത്താണ് അപകടം. ഇവിടെ 75 മീറ്ററോളം ഭാഗം റോഡ് നന്നാക്കിയിട്ടില്ല. കേന്ദ്ര വിദഗ്ധ സംഘത്തിെൻറ റിപ്പോർട്ടിനായി കാത്തിരിക്കുന്നതിനാലാണ് പ്രവൃത്തി വൈകുന്നത്. കയറ്റം കയറുന്നതിനിടെ ലോറി റിവേഴ്സിലേക്ക് വന്നു മറിയുകയായിരുന്നു. ഡ്രൈവർമാരായ പോത്തുകല്ല് സ്വദേശി മനുവിെൻറ കാലിൽ നിസാര പരിക്കേറ്റു. മറ്റൊരു ഡ്രൈവറായ ഫാറൂക്ക് പരിക്കില്ലാതെ രക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.