ബ്രിട്ടനിലെ വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പിൽ മലയാളിക്ക് ജയം

കാവനൂർ: ഇംഗ്ലണ്ടിലെ നോർത്താംസ്റ്റൺ യൂനിവേഴ്സിറ്റി സ്റ്റുഡന്‍റ്സ് യൂനിയൻ തെരഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ച കാവനൂർ സ്വദേശിക്ക് വിജയം.

കാവനൂർ വാക്കാലൂർ സ്വദേശിയായ ഇരുമ്പടശ്ശേരി അബ്ദുൽ റഷീദ്-സൗദ ബീവി ദമ്പതികളുടെ മകനായ മുഹമ്മദ് അഫ്‌സലാണ് (22) പോർചുഗീസ് എതിരാളിയായ സീനിയർ വിദ്യാർഥി പോളിനെ പിന്തള്ളി വിജയം നേടിയത്. കഴിഞ്ഞ മാസമാണ് അഫ്‌സൽ എം.ബി.എ പഠിക്കാൻ യു.കെയിലെത്തുന്നത്. ജിദ്ദ ഇന്‍റർനാഷനൽ ഇന്ത്യൻ സ്കൂളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. കൊണ്ടോട്ടി ഇ.എം.ഇ.എ, കോഴിക്കോട് ജെ.ഡി.ടി ഇസ്ലാം കോളജ് എന്നിവിടങ്ങളിലും പഠിച്ചു. സഹോദരങ്ങൾ: ഹന റഷീദ്, അഫ്ന റഷീദ്, അസ്‌വ റഷീദ്.

Tags:    
News Summary - Malayalee wins UK student union election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.