എടക്കര: ഛത്തിസ്ഗഢ് സ്വദേശിയായ മാവോവാദി നേതാവ് ദീപക്കിനെ മുണ്ടേരി വാണിയംപുഴ കോളനിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കനത്ത സുരക്ഷ സന്നാഹങ്ങളോടെ ബുധനാഴ്ച രാവിലെ 11നാണ് ദീപക്കിനെ മുണ്ടേരി ഉള്‍വനത്തിലെ വാണിയംപുഴ കോളനിയിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
നിലമ്പൂര്‍ ഡിവൈ.എസ്.പി സജു കെ. എബ്രഹാമിെൻറ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. നിലമ്പൂർ വനത്തിൽ 2016ലും പാലക്കാട് മഞ്ചക്കണ്ടിയിൽ 2019ലും ഉണ്ടായ ഏറ്റുമുട്ടൽ കേസുകളിൽ പ്രതിയാണ് ദീപക്. 2019ല്‍ വാണിയംപുഴ കോളനിയിലെത്തിയ സായുധ സംഘത്തിലും ദീപക്കുണ്ടായിരുന്നു. ഈ കേസിലാണ് തെളിവെടുപ്പ് നടത്തിയത്. 12 മണിയോടെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി സംഘം മടങ്ങി. മഞ്ചക്കണ്ടി ഏറ്റുമുട്ടലിന് ശേഷം ഒരു വര്‍ഷം മുമ്പാണ് ദീപക്കിനെ തമിഴ്നാട് മുള്ളിയില്‍ തമിഴ്നാട് ക്യൂ ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
ഛത്തിസ്ഗഢ് ജയിലിലായിരുന്ന ദീപക്കിനെ നിലമ്പൂർ ഏറ്റുമുട്ടൽ കേസ് എൻ.ഐ.എ ഏറ്റെടുത്ത ശേഷം കേരളത്തിലെത്തിക്കുകയായിരുന്നു. ഇയാളുടെ പേരില്‍ കേരളത്തിലുള്ള കേസുകളില്‍ അന്വേഷണം നടത്തുന്നതിെൻറ ഭാഗമായാണ് കേരള പൊലീസ് തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങിയത്. കനത്ത സുരക്ഷയില്‍ വഴിക്കടവ് സ്റ്റേഷനില്‍ സൂക്ഷിച്ചിട്ടുള്ള ഇയാളെ വ്യാഴാഴ്ച മഞ്ചേരി സെഷന്‍സ് കോടതിയില്‍ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.