നിലമ്പൂർ: കോവിലകം റോഡിലെ മെഡിക്കൽ ഷോപ്പിലുണ്ടായ മോഷണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു.
തിരുനെൽവേലി സ്വദേശിയും പൂക്കോട്ടുംപാടം അഞ്ചാംമൈലിലെ വാടക ക്വാർട്ടേഴ്സിൽ താമസക്കാരനുമായ രാജേഷ് എന്ന രാജ (27), ബന്ധു ചെന്നൈ സ്വദേശി ഡേവിഡ് രാജ (20) എന്നിവരെയാണ് എസ്.ഐ നവീൻ ഷാജും സംഘവും അറസ്റ്റ് ചെയ്തത്.
ആഗസ്റ്റ് 26ന് പുലർച്ചയാണ് മെഡിക്കൽ ഷോപ്പിെൻറ ഷട്ടർ തകർത്ത് മൊബൈലും മരുന്നുകളും മോഷ്ടിച്ചത്. മാനസിക വൈകല്യമുള്ളവർക്ക് ഡോക്ടർമാരുടെ പ്രിസ്ക്രിപ്ഷനോടെ മാത്രം നൽകുന്ന മരുന്നുകളാണ് കൂടുതലായും നഷ്ടപ്പെട്ടതെന്ന് കണ്ടെത്തിയിരുന്നു. ഷോപ്പിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ തൊട്ടടുത്ത ദിവസം ഈ ഇനത്തിൽപ്പെട്ട മരുന്ന് വാങ്ങാനെത്തിയയാളെ ഉടമ തിരിച്ചറിഞ്ഞു.
ഇതിൽ അന്വേഷണം നടക്കുന്നതിനിടെയാണ് പൂക്കോട്ടുംപാടത്തെ മൊബൈൽ ഷോപ്പിൽ മോഷണ ശ്രമത്തിനിടെ നാട്ടുകാർ പ്രതികളെ പിടികൂടി പൊലീസിനെ അറിയിച്ചത്. ചോദ്യം ചെയ്യലിലാണ് മെഡിക്കൽ ഷോപ്പിലെ മോഷണം തെളിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.