നിലമ്പൂര്‍: നിലമ്പൂരില്‍ പുതുതായി അനുവദിച്ച മുന്‍സിഫ് കോടതി പ്രവർത്തനം തുടങ്ങി. ഹൈകോടതി ജഡ്ജി എന്‍. നഗരേഷ് ഉദ്ഘാടനം ചെയ്തു. മുന്‍സിഫ്, മജിസ്ട്രേറ്റ് കോടതികളാണ് മേൽ കോടതിക്കളേക്കാൾ സാധാരണക്കാരുടെ ആശ്രയമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മറ്റു സംസ്ഥാനങ്ങളേക്കാൾ കേരളത്തിൽ കോടതി നടപടികൾ കൂടുതല്‍ വേഗത്തിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജില്ല ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി കെ. സനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ഹൈകോടതി രജിസ്ട്രാര്‍ പി.ജെ. വിന്‍സെന്റ്, നിലമ്പൂർ പോക്സോ കോടതി പ്രത്യേക ജഡ്ജി കെ.പി. ജോയി, മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പി.എം. സുരേഷ്, നിലമ്പൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് സാറ ഫാത്തിമ, സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സാം കെ. ഫ്രാന്‍സിസ്, നിലമ്പൂര്‍ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ടി. പ്രസാദ്, നിലമ്പൂര്‍ ബാര്‍ അസോസിയേഷന് പ്രസിഡന്റ് പി. ചാത്തുക്കുട്ടി, സെക്രട്ടറി സി.സി. ധനദാസ് എന്നിവർ സംസാരിച്ചു.
ബാർ അസോസിയേഷൻ വാർഷികവും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.