നിലമ്പൂര്‍: കോവിഡ് - പ്രളയ പ്രതിസന്ധികളെ അതിജീവിച്ച പ്രവര്‍ത്തന മികവിന് നിലമ്പൂര്‍ സഹകരണ അര്‍ബന്‍ ബാങ്കിന് ദേശീയ പുരസ്കാരം. ബാങ്കിങ് രംഗത്ത് സ്വീകരിച്ച റിസ്ക് മാനേജ്മെന്റ് നയങ്ങളെ വിലയിരുത്തിയാണ് പുരസ്കാരം. സഹകരണ അര്‍ബന്‍ ബാങ്ക് ദേശീയ ഫെഡറേഷനുമായി സഹകരിച്ച് ബാങ്കിങ് ഫ്രോണ്ടിയേഴ്സ് ഇന്‍ഡോറില്‍ സംഘടിപ്പിച്ച ദേശീയ സഹകരണ ബാങ്ക് ഉച്ചകോടിയില്‍ നിലമ്പൂര്‍ അര്‍ബന്‍ ബാങ്ക് ചെയര്മാന് ആര്യാടന് ഷൗക്കത്ത് മുന്‍ കേന്ദ്രമന്ത്രിയും ദേശീയ സഹകരണ നയരൂപവത്കരണ സമിതി ചെയര്‍മാനുമായ സുരേഷ് പ്രഭുവില്‍നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. 26 ബ്രാഞ്ചുകളുള്ള സംസ്ഥാനത്തെ മികച്ച അര്‍ബന്‍ ബാങ്കുകളിലൊന്നായ നിലമ്പൂര്‍ അര്‍ബന്‍ ബാങ്ക് പ്രതിവര്‍ഷം 1676 കോടിയുടെ ബിസിനസാണ് നടത്തുന്നത്. അതിവേഗ വളര്‍ച്ച, പ്രവര്‍ത്തന മികവ്, മികച്ച ബാങ്കിങ് സേവനങ്ങള്‍ എന്നിവക്കായി പത്തിലധികം ദേശീയ പുരസ്കാരങ്ങളാണ് ബാങ്കിനെ തേടിയെത്തിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.