നിലമ്പൂർ: നാടുകാണി ചുരത്തിൽ രാത്രിയാത്രക്ക് അനുമതിയായി. മലപ്പുറം ജില്ല കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ല ദുരന്ത നിവാരണ അതോറിറ്റിയിലാണ് തീരുമാനം.
മഴ കുറഞ്ഞ സാഹചര്യത്തിലും ഓണത്തോടനുബന്ധിച്ച് ചരക്ക് ഗതാഗതം സുഗമമാക്കാനുമാണ് നിരോധനം നീക്കിയത്. അതേസമയം അതിർത്തിയിലൂടെ കടന്ന് പോകുന്ന ചരക്ക് വാഹനങ്ങളിൽ പരിശോധന കൂടുതൽ കർശനമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഓണത്തോടനുബന്ധിച്ച് ലഹരിയും മറ്റ് കള്ളക്കടത്തിനും സാധ്യതയുള്ളതിനാലാണിത്.
ചുരത്തിൽ രാത്രി ഗതാഗതം നിരോധിച്ചതിനാൽ നിരവധി ചരക്ക് വാഹനങ്ങൾ ചുരം കവാടങ്ങളിൽ മണിക്കൂറുകൾ നിർത്തിയിടേണ്ട സാഹചര്യം ഉണ്ടായിരുന്നു.
അന്യ സംസ്ഥാനത്ത് നിന്ന് വരുന്നവരും പോകുന്നവരും ഭക്ഷണവും പ്രാഥമിക സൗകര്യങ്ങളുമില്ലാതെയാണ് കഴിഞ്ഞിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.