നിലമ്പൂര്‍: ജില്ല ആശുപത്രിയില്‍ വിവിധ അതിനൂതന പദ്ധതികൾ സമർപ്പിച്ചു. ഓക്സിജന്‍ ടാങ്ക്, അതിനൂതന സാങ്കേതിക വിദ്യയോടെയുള്ള എക്സ്റേ സംവിധാനം, എച്ച്.ടി ട്രാന്‍സ്ഫോര്‍മര്‍ എന്നിവയുടെ പ്രവര്‍ത്തനം തുടങ്ങി. ആശുപത്രിയിലെ വിവിധ വാര്‍ഡുകളിലെ 142 കിടക്കകള്‍ക്ക് അരികിലേക്കും ദ്രവീകൃത ഓക്സിജന്‍ നേരിട്ട് എത്തിക്കാന്‍ കഴിയുന്ന ഓക്സിജന്‍ ടാങ്ക് ജില്ല പഞ്ചായത്തിന്റെ 35 ലക്ഷം രൂപ ചെലവഴിച്ചാണ് സ്ഥാപിച്ചത്. തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും മാത്രമുണ്ടായിരുന്ന പിക്ചര്‍ ആര്‍ക്കൈവിങ് ആന്‍ഡ് കമ്യൂണിക്കേഷന്‍ സിസ്റ്റത്തിലുള്ള (പി.എ.സി.എസ്) എക്സ്റേ സംവിധാനമാണ് ഇവിടെ പുതുതായി സ്ഥാപിച്ചത്. നിലവിലുള്ള ട്രാന്‍സ്ഫോര്‍മര്‍ മാറ്റിയാണ് ജില്ല പഞ്ചായത്തിന്റെ 28 ലക്ഷം രൂപ ചെലവില്‍ എച്ച്.ടി ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ചത്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം, സ്ഥിരംസമിതി അധ്യക്ഷരായ നസീബ അസീസ്, എന്‍.എ. കരീം, അംഗം എ.പി. ഉണ്ണികൃഷ്ണന്, ഡി.പി.എം ഡോ. ടി.എന്‍. അനൂപ്, ആശുപത്രി സൂപ്രണ്ട് ഡോ. എന്‍. അബൂബക്കര്‍, ആര്.എം.ഒ ഡോ. എം. ബഹാഉദ്ദീന്‍, ലേ സെക്രട്ടറി പി. വിജയകുമാര്‍, എച്ച്.എം.സി അംഗങ്ങളായ പി.ടി. ഉമ്മര്‍, എ. ഗോപിനാഥ്, കെ. റഹീം, ഇസ്മായില്‍ എരഞ്ഞിക്കല്‍, ജസ്മല്‍ പുതിയറ, കെ.സി. വേലായുധന്, ജോര്‍ജ് തോമസ്, മജീദ് എടക്കര, സമീര്‍ പുളിക്കല്‍, ബിജു കനകകുന്നേല് തുടങ്ങിയവര്‍ സംസാരിച്ചു.
ഇ.സി.ജി സേവനം ഇനി 24 മണിക്കൂറും ബ്ലഡ് ബാങ്ക് തുടങ്ങും
നിലമ്പൂർ: നിലമ്പൂർ ജില്ല ആശുപത്രിയിൽ ഇ.സി.ജി സേവനം 24 മണിക്കൂറാക്കുന്നതിന് തീരുമാനം. വെള്ളിയാഴ്ച ചേർന്ന ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയിലാണ് തീരുമാനം. താൽക്കാലികമായി ഇ.സി.ജി ടെക്നീഷ്യൻമാരെ നിയമിക്കും. ബ്ലഡ് ബാങ്കിന്റെ പാർട്ടീഷ്യൻ പ്രവൃത്തി പൂർത്തീകരിച്ച് പ്രവർത്തനം തുടങ്ങും.
ആവശ്യമായ ഉപകരണങ്ങൾ വാങ്ങും. ജീവനക്കാരെ നിയമിക്കാനും തീരുമാനിച്ചു. കോവിഡ് രോഗികളുടെ എണ്ണം കുറയുന്ന മുറക്ക് ഇലക്ടീവ് സർജറികളും വിമുക്തിയിലെ കിടത്തി ചികിത്സയും പുനരാരംഭിക്കും.
ആശുപത്രി കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന കച്ചവട സ്ഥാപനങ്ങളുടെ വാടക അഞ്ച് ശതമാനം വർധിപ്പിക്കും. മിൽമ ബൂത്ത്, ഫോട്ടോകോപ്പി എന്നിവയാണ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്നത്. ഇവയുടെ കരാർ പുതുക്കി നൽകും.
നിലമ്പൂർ സർവിസ് കോഓപറേറ്റിവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നസീബ അസീസ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സറീന ഹസീബ്, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ.എ. കരീം, ജില്ല പഞ്ചായത്ത് അംഗം ഷെറോണ റോയ്, ആശുപത്രി സൂപ്രണ്ട് ഡോ. എൻ. അബൂബക്കർ, എച്ച്.എം.സി അംഗങ്ങളായ പി.ടി. ഉമ്മർ, കെ.ടി. കുഞ്ഞാൻ, എം. മുജീബ് റഹ്മാൻ, ഇസ്മായിൽ എരഞ്ഞിക്കൽ, ഷമീർ പുളിക്കൽ, ജോർജ്ജ് തോമസ്, ബിജു കനകകുന്നേൽ, കെ.സി. വേലായുധൻ, അബ്ദുൽ മജീദ്, എ. റഹീം, ബാബു തോപ്പിൽ, എ. ഗോപിനാഥൻ, പാലോളി മെഹബൂബ്, ഫൈസൽ എടശ്ശേരി, പി.കെ.എം. ഷാഫി, സലീന ടീച്ചർ, കെ.എം. ഷംസുദ്ദീൻ, ജസ്മൽ പുതിയറ, കെ.ടി. അജ്മൽ, ആർ.എം.ഒ. ഡോ. പി.കെ. ബഹാവുദ്ദീൻ, ജില്ല പഞ്ചായത്ത് സെക്രട്ടറി അബ്ദുൽ മജീദ് നാലകത്ത്, എം.പി. മൊയ്തീൻകുട്ടി, ലേ സെക്രട്ടറി പി. വിജയകുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.