നിലമ്പൂർ: നഗരസഭയുടെ അനുമതിയില്ലാതെ രാത്രിയുടെ മറവിൽ ഓവുചാൽ അടച്ചുള്ള കെട്ടിട ഉടമയുടെ നിർമാണ പ്രവൃത്തി പൊലീസിന്റെ സഹായത്തോടെ നഗരസഭ തടഞ്ഞു. വീട്ടിക്കുത്ത് മത്സ്യ-മാംസ മാർക്കറ്റിന്റെ പിൻഭാഗത്തെ ഓവുചാൽ അടച്ചാണ് സ്വകാര്യ കെട്ടിട ഉടമ പുതിയ മുറി പണിയുന്നത്. നഗരസഭയുടെ കീഴിലുള്ള ഓവുചാൽ അടച്ചുള്ള നിർമാണ പ്രവൃത്തി നഗരസഭ പൊതുമാത്ത് എൻജിനീയറിങ് വിഭാഗം തടയുകയും ഈ ഭാഗത്തെ നിർമാണം നിർത്തിവെക്കാൻ ഉടമക്ക് നോട്ടിസ് നൽകുകയും ചെയ്തിരുന്നു. രണ്ടുദിവസത്തെ പൊതുഅവധി സാഹചര്യം മുതലെടുത്താണ് കെട്ടിട ഉടമ ശനിയാഴ്ച രാത്രി തൊഴിലാളികളുമായെത്തി നിർമാണ പ്രവൃത്തി തുടങ്ങിയത്.
ഇതോടെ നാട്ടുകാരും യൂത്ത് കോൺഗ്രസ്, ഡി.വൈ.എഫ്.ഐ യുവജന സംഘടനകളും പ്രതിഷേധവുമായെത്തി. ഇതോടെ നഗരസഭ പൊലീസിന്റെ സഹായം തേടുകയും അനുമതിയില്ലാത്ത പ്രവൃത്തി നിർത്തിവെപ്പിക്കുകയും ചെയ്തു. നിർമാണ പ്രവൃത്തി നടക്കുന്നത് ശ്രദ്ധയിൽപെടാതിരിക്കാൻ ഉടമസ്ഥാപിച്ച തകരഷീറ്റും പൊലീസ് നീക്കം ചെയ്തു. നഗരസഭയുടെ വിലക്ക് ലംഘിച്ച് വീണ്ടും നിർമാണ പ്രവൃത്തി നടത്തിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് യുവജനസംഘടനകൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.