നിലമ്പൂർ: ഷൊർണൂർ-നിലമ്പൂർ പാതയിൽ വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും ഒന്നാമതായി നിലമ്പൂർ സ്റ്റേഷൻ. ആറ് കോടി 64 ലക്ഷം രൂപയാണ് ഒരു വർഷത്തെ സ്റ്റേഷനിലെ വരുമാനം. നാലര കോടിയോളം രൂപ ചരക്ക് ഗതാഗത വരുമാനവും ചേർത്ത് 11 കോടിയിലധികം രൂപ നിലമ്പൂരിൽനിന്ന് മാത്രം റെയിൽവേക്ക് ലഭിച്ചു. 4.55 കോടി വരുമാനം ലഭിച്ച അങ്ങാടിപ്പുറത്തിനാണ് പാതയിലെ രണ്ടാം സ്ഥാനം.
1.82 കോടി രൂപ വരുമാനവുമായി വാണിയമ്പലം മൂന്നാം സ്ഥാനത്താണ്. ഹാൾട്ട് സ്റ്റേഷനുകളായ മേലാറ്റൂർ 64.49 ലക്ഷം, പട്ടിക്കാട് 40.95 ലക്ഷം, തുവ്വൂർ 41.48 ലക്ഷം, ചെറുകര 25.28 ലക്ഷം, വല്ലപ്പുഴ 14.59 ലക്ഷം, വാടാനാംകുറിശ്ശി 13.57 ലക്ഷം, കുലുക്കല്ലൂർ 10.44 ലക്ഷം, തൊടിയപ്പുലം 4.94 ലക്ഷം എന്നിങ്ങനെയാണ് വരുമാനം. 22.4 ലക്ഷമാണ് പാതയിലെ യാത്രക്കാരുടെ എണ്ണം.
രാജ്യത്തെതന്നെ ഏറ്റവും നീളം കുറഞ്ഞ സിംഗിൾ ലൈൻ ബ്രോഡ്ഗേജ് പാത എന്ന പ്രത്യേകതയുള്ള നിലമ്പൂർ-ഷൊർണൂർ പാതക്ക് 66 കിലോമീറ്ററാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.