നിലമ്പൂർ: കോവിഡ് കാരണം വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ച് ഓൺലൈൻ പഠനം തുടങ്ങിയിട്ട് മാസങ്ങളായിട്ടും ചാലിയാർ പഞ്ചായത്തിലെ വെണ്ണേക്കോട് ബദൽ സ്കൂളിലെ കുട്ടികൾക്ക് പഠനത്തിന് സൗകര്യമായില്ല.
ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലെന്ന കാരണത്താൽ ബദൽ സ്കൂൾ പഞ്ചായത്ത് അധികൃതർ അടച്ചുപൂട്ടുകയായിരുന്നു. വൈദ്യുതിയുള്ള ബദൽ സ്കൂളിന് ഡി.വൈ.എഫ്.ഐ പുതിയ ടി.വി വാങ്ങി നൽകിയെങ്കിലും സ്കൂൾ അടച്ചിട്ടതിനാൽ സമീപത്തെ അംഗൻവാടിയിൽ കൊണ്ടുവെച്ചിരിക്കുകയാണ്.
സ്കൂൾ കെട്ടിടം പുതുകിപ്പണിതാൽ കോളനിയിലെ മറ്റു കുട്ടികൾക്കും ബദൽ സ്കൂളിലെത്തി ടി.വി വഴിയും ഓൺലൈൻ വഴിയും പഠനം തുടരാൻ കഴിയും. ബദൽ സ്കൂളിൽ പുതിയ ശൗചാലയവും സ്കൂളിലേക്ക് കയറി വരാൻ ലക്ഷങ്ങൾ െചലവിട്ട് സ്റ്റെപ്പുകളും നിർമിച്ചത് ഒരു വർഷം മുമ്പാണ്.
എന്നാൽ, സ്കൂൾ പുതുക്കിപ്പണിയാൻ ഇത്തവണയും പഞ്ചായത്ത് ഫണ്ട് വകയിരുത്തിയിട്ടില്ല. സ്വകാര്യ വ്യക്തിയുടെ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അംഗൻവാടിയിൽ ബദൽ സ്കൂൾ കുട്ടികൾക്ക് ഓൺലൈൻ പഠനമൊരുക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞിരുന്നെങ്കിലും ഇനിയും ക്ലാസ് ആരംഭിച്ചിട്ടില്ല. ഏറെ പിന്നാക്കം നിൽക്കുന്ന കാട്ടുനായ്ക്ക വിഭാഗത്തിലെ കുട്ടികളാണ് വെണ്ണേക്കോട് കോളനിയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.