നിലമ്പൂർ: നിലമ്പൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ തല മുണ്ഡനം ചെയ്ത് ജീവനക്കാരെൻറ പ്രതിഷേധം. ഒക്ടോബർ മാസത്തെ ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് മെക്കാനിക്ക് പി.ഡി. തോമസ് ശനിയാഴ്ച ഉച്ചക്ക് 12ഓടെ മകനുമായെത്തി പ്രതിഷേധിച്ചത്. മുണ്ഡനം ചെയ്യാൻ പണമില്ലാത്തതിനാലാണ് തല മകനെ കൊണ്ട് മൊട്ടയടിപ്പിക്കുന്നതെന്നും തോമസ് പറഞ്ഞു.
സ്വതന്ത്ര സംഘടനയായ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് എംപ്ലോയീസ് വെൽഫെയർ അസോസിയേഷെൻറ സംസ്ഥാന സെക്രട്ടറി കൂടിയാണ് തോമസ്. വായ്പ തിരിച്ചടവുകൾ മുടങ്ങി. കടകളിൽനിന്ന് സാധനങ്ങൾ കടമായി ലഭിക്കുന്നില്ല. ചികിത്സക്കും മക്കളുടെ പഠനത്തിനും പണമില്ലാതെ പ്രതിസന്ധിയിലാണ്. 10 വർഷം മുമ്പുള്ള ശമ്പളമാണ് ഇന്നും കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ലഭിക്കുന്നത്. ജൂണിൽ പുതുക്കിയ ശമ്പളം ലഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞ വാക്കും പലിച്ചില്ലെന്നും തോമസ് പറയുന്നു. മാനേജ്മെൻറ് പറയുന്ന റൂട്ടിലും സമയത്തുമാണ് സർവിസുകൾ നടത്തുന്നത്.
ഇതിെൻറ നഷ്ടവും ജീവനക്കാരുടെ തലയിലാണ്. മുണ്ഡനം ചെയ്തെടുത്ത മുടി വകുപ്പ് മന്ത്രിക്കും ധനകാര്യ വകുപ്പ് മന്ത്രിക്കും ഡിപ്പാർട്ട്മെൻറ് ഡയറക്ടർക്കും അയച്ചുകൊടുക്കുമെന്നും തോമസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.