നിലമ്പൂർ: തേക്കിൻനാട്ടിലെ തിരുമുറ്റങ്ങളിൽ അത്തപ്പുക്കളത്തിന് സ്വന്തം പൂക്കളൊരുങ്ങി. താമരക്കുളത്തും മുതീരിയിലുമാണ് മഞ്ഞയും ഓറഞ്ചും നിറത്തിൽ മല്ലികപ്പൂക്കൾ വിരിഞ്ഞത്. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ ഒരു ലക്ഷം രൂപ മുടക്കി നഗരസഭയാണ് പൂന്തോട്ടം ഒരുക്കിയത്. ഒട്ടേറെപ്പേരാണ് പൂപ്പാടം കാണാനെത്തുന്നത്.
കുടുംബങ്ങളോടൊപ്പമെത്തുന്നവർ സെൽഫിയെടുത്ത് ആഘോഷമാക്കുകയാണ്. നൂറ് മേനി വിളഞ്ഞ പൂപ്പാടത്ത് ശനിയാഴ്ച വിളവെടുപ്പ് തുടങ്ങി.
ഇവിടെ വെച്ചുതന്നെ വിൽപനയുമുണ്ട്. നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലീം ഉദ്ഘാടനം ചെയ്തു. നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ കക്കാടൻ റഹീം, ക്ഷേമകാര്യ അധ്യക്ഷ യു.കെ. ബിന്ദു, കൗൺസിലർ കെ.സ്വപ്ന, നഗരസഭ സെക്രട്ടറി ജി. ബിനുജി, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി എൻജിനീയർ കെ.കെ.രേഷ്മ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.