നിലമ്പൂർ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപവത്കരിച്ച വാട്സ്ആപ് ഗ്രൂപ്പില്‍ അശ്ലീല വിഡിയോകളും ഫോട്ടോകളും പ്രചരിപ്പിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു.
ജനങ്ങളുമായി ബന്ധപ്പെടാനും റിലീഫ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കനുമായി പഞ്ചായത്തംഗം വാർഡ്തലത്തിൽ രൂപവത്കരിച്ച ഗ്രൂപ്പിലാണ് 22ഓളം അശ്ലീല ചിത്രങ്ങളും വിഡിയോകളും സന്ദേശങ്ങളും പ്രചരിപ്പിച്ചത്. രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങളടങ്ങിയതാണിത്.
വഴിക്കടവ് ഗ്രാമപഞ്ചായത്ത് 11ാം വാര്‍ഡ് അംഗം റൈഹാനത്താണ് വഴിക്കടവ് പൊലീസില്‍ പരാതി നല്‍കിയിത്. മൂന്ന് മൊബൈല്‍ നമ്പറുകളില്‍നിന്നാണ് സന്ദേശങ്ങള്‍ എത്തിയത്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.