നിലമ്പൂർ: പട്ടിയുടെ നിലക്കാതെയുള്ള കരച്ചിൽ കേട്ടാണ് വീട്ടുകാർ പുറത്തിറങ്ങി നോക്കിയത്. ആ കാഴ്ച കണ്ട് അവർ നടുങ്ങി. ഒരു മൂർഖൻ പട്ടിയുടെ അടുത്ത് പത്തിവിടർത്തി ആടുന്നു. സമീപത്ത് കിടക്കുന്ന കണ്ണുകീറി തുടങ്ങിയിട്ടില്ലാത്ത പട്ടിക്കുഞ്ഞുങ്ങൾക്ക് അനക്കവുമില്ല. മുക്കട്ട ചീപ്പനാംകുഴിയിൽ പാറപ്പുറം സുഹറാബിയുടെ വീടിനോട് ചേർന്ന് ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം.
വീട്ടുകാർ ഉടൻ എമർജൻസി റസ്ക്യൂ ഫോഴ്സിനെ അറിയിച്ചു. റസ്ക്യൂ സ്ക്വാഡംഗം മജീദ്, ഷിഹാബ് എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി. അപ്പോഴേക്കും മൂർഖൻ സമീപത്തെ കല്ലുകൾക്കിടയിലെ മാളത്തിൽ കയറി.
ദിവസങ്ങൾ മാത്രം പ്രായമുള്ള മൂന്ന് നായ്ക്കുട്ടികളും അപ്പോഴേക്കും മൂർഖെൻറ കടിയേറ്റ് മരിച്ചിരുന്നു. കടിയേറ്റ തള്ളപട്ടിക്ക് വൈദ‍്യസഹായം നൽകുന്നതിനിടെ മൂർഖൻ കല്ലുകൾക്കിടയിൽനിന്ന് പുറത്തുവന്നു. അഞ്ചടിയോളം നീളമുള്ള പാമ്പിനെ പിടികൂടി വനം വകുപ്പിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.