നിലമ്പൂർ: മഴകമ്മി മൂലം ജില്ലയിലെ ഏക ജലവൈദ്യുതി നിലയമായ ആഢ്യൻപാറ ജലവൈദ്യുതി പദ്ധതിയിൽ ഈ വർഷം വൈദ്യുതി ഉൽപാദനത്തിൽ 70 ശതമാനം കുറവ്. പ്രതിദിന ഉൽപാദന ശേഷി 84,000 യൂനിറ്റ് ആണ്. എന്നാൽ 10,000 മുതൽ 11,000 വരെയാണ് ഇപ്പോഴത്തെ ഉൽപാദനം. പദ്ധതിയുടെ ജലസ്രോതസ്സായ കാഞ്ഞിരപ്പുഴയിൽ വെള്ളത്തിന്റെ ഒഴുക്ക് കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം.
മൺസൂൺ ഇതേപോലെ തുടർന്നാൽ അടുത്ത മാസത്തോടെ നിലയം പ്രവർത്തിപ്പാക്കാനാവാതെ അടച്ചിട്ടേണ്ടി വരുമെന്ന് കേന്ദ്രത്തിലെ അസി. എൻജിനീയർ പി.ആർ. ഗണദീപൻ പറഞ്ഞു. വെള്ളത്തിന്റെ കുറവുമൂലം 0.5 മെഗാവാട്ടിന്റെ ഒരു ജനറേറ്റർ മാത്രമെ ഇപ്പോൾ പ്രവർത്തിപ്പിക്കാനാവുന്നുള്ളു. 90 ലക്ഷം യൂനിറ്റാണ് നിലയത്തിന്റെ പ്രതിവർഷ ഉൽപാദന ശേഷി. ഈ വർഷം ഏപ്രിൽ മുതൽ ആഗസ്റ്റ് വരെ 30 ലക്ഷം യൂനിറ്റ് മാത്രമാണ് ഉൽപാദിപ്പിക്കാനായത്.
2022ൽ ഏപ്രിൽ മുതൽ ആഗസ്റ്റ് വരെ 59 ലക്ഷം യൂനിറ്റ് ആയിരുന്നു ഉൽപാദനം. നല്ല വേനൽ മഴ ലഭിച്ച 2021ൽ 90 ലക്ഷം യൂനിറ്റ് എന്ന ലക്ഷ്യം മറികടന്ന് 1.20 കോടി യൂനിറ്റ് ഉൽപാദനം ഉണ്ടായി. മഴക്കാലത്തെ ഉൽപാദനം മാത്രം ലക്ഷ്യംവെച്ച് ചാലിയാറിന്റെ പ്രധാനപോഷക നദികളിലൊന്നായ കാഞ്ഞിരപ്പുഴയുടെ ജലവിതാനം ഉപയോഗിച്ച് 2015 സെപ്റ്റംബറിലാണ് നിലയം ആരംഭിച്ചത്. 3.5 മെഗ വാട്ട് ശേഷിയുള്ള ചെറുകിട ജല വൈദ്യുതി പദ്ധതിയാണിത്. 1.5 മെഗാവാട്ടിന്റെ രണ്ട് ജനറേറ്ററും 0.5 മെഗാവാട്ടിന്റെ ഒരു ജനറേറ്ററുമാണ് പവര്‍ ഹൗസിലുള്ളത്.
നിലമ്പൂർ: മുൻവർഷങ്ങളിൽ മലയോരത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ച ആഗസ്റ്റ് മാസം ഇത്തവണ കഠിനമായ ചൂട് സമ്മാനിച്ച് കടന്നുപോയി. കാലവർഷ കാറ്റിന്റെ അഭാവം മലയോരത്തെ സാരമായി ബാധിച്ചപ്പോൾ 48 ശതമാനം മഴയുടെ കുറവാണുണ്ടായത്. ആഗസ്റ്റ് മാസത്തിലെ അവസാന ആഴ്ചയിൽ മലയോരത്തിന് ആകെ ലഭിച്ചത് 0.3 മില്ലിമീറ്റർ മഴയാണ്.
പാലേമാട് ശ്രീവിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂളിലെ വെതർ സ്റ്റേഷനിൽനിന്ന് ശേഖരിച്ച മഴയുടെയും താപനിലയുടെയും കണക്ക്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.