കേ​ര​ള ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്തി​ന്‍റെ നാ​ട​ക​യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി നി​ല​മ്പൂ​രി​ല്‍ അ​വ​ത​രി​പ്പി​ച്ച ‘ഒ​ന്ന്’നാ​ട​ക​ത്തി​ൽ​നി​ന്ന്

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്‍റെ നാടകയാത്രക്ക് സ്വീകരണം

നിലമ്പൂർ: കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്‍റെ നാടകയാത്രക്ക് നിലമ്പൂരില്‍ ഊഷ്മള സ്വീകരണം. വടക്കന്‍ ജില്ല ജാഥയാണ് നിലമ്പൂരിലെത്തിയത്. കോവിഡാനന്തര ലോകം ചര്‍ച്ചചെയ്യുന്ന 'ഏകലോകം ഏകാരോഗ്യം' ആശയത്തെ ആധാരമാക്കി ജിനോ ജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ച 'ഒന്ന്' എന്ന നാടകം അവതരിപ്പിച്ച് നടത്തുന്ന യാത്രക്കാണ് നിലമ്പൂര്‍ ഐ.ടി.ഐ കാമ്പസില്‍ സ്വീകരണം നല്‍കിയത്.

എം.എം. സചീന്ദ്രന്‍ ഗാനരചനയും കോട്ടക്കല്‍ മുരളി സംഗീതവും നിര്‍വഹിച്ചിരിക്കുന്ന നാടകത്തില്‍ മിഥുന്‍ മലയാളം, പി.ടി. ആബിജ്, യു.പി. ഷബിന്‍, ഷിജു സദന്‍, ബാബു കോഡൂര്‍ എന്നിവരാണ് അണിയറയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. നിലമ്പൂര്‍ ഐ.ടി.ഐ കാമ്പസിലെ നടകാവതരണം നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.എം. ബഷീര്‍ ഉദ്ഘാടനം ചെയ്തു. പരിഷത്ത് ജില്ല കമ്മിറ്റി അംഗം കെ. അരുണ്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ല പരിഷത്ത് ഭവന്‍ കെട്ടിട പുനര്‍നിര്‍മാണ ഫണ്ടിലേക്ക് വെങ്കിടേശ്വരന്‍ 10,000 രൂപയുടെ ചെക്ക് കൈമാറി. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ കക്കാടന്‍ റഹീം, യു.കെ. ബിന്ദു എന്നിവര്‍ സംസാരിച്ചു. ഐ.ടി.ഐ പ്രിന്‍സിപ്പല്‍ പി.സി. വേണുഗോപാല്‍ സ്വാഗതവും പരിഷത്ത് മേഖല സെക്രട്ടറി പി.എസ്. രഘുറാം നന്ദിയും പറഞ്ഞു.

Tags:    
News Summary - Reception at Nilambur for the drama tour of Kerala Sastra Sahitya Parishad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.