നിലമ്പൂർ: വഴിക്കടവ് ആനമറി അതിർത്തിയിലെ മോട്ടോർ വാഹന ചെക്ക്പോസ്റ്റിൽ വിജിലൻസിെൻറ മിന്നൽ പരിശോധന. ചരക്ക് വാഹനങ്ങളിലെ ജീവനക്കാർ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകുന്നതായി വിജിലൻസ് കണ്ടെത്തി.
മലപ്പുറം വിജിലൻസ് ഇൻസ്പെക്ടർ ജ്യോതീന്ദ്രകുമാറിെൻറ നേതൃത്വത്തിലായിരുന്നു പരിശോധന. വെള്ളിയാഴ്ച രാവിലെ ആറിന് ചെക്ക്പോസ്റ്റിലെത്തിയ സംഘം മൂന്ന് മണിക്കൂറോളം പരിശോധന തുടർന്നു.
ചരക്കുമായി വന്ന ലോറി ജീവനക്കാർ ചെക്ക്പോസ്റ്റിലെ ഉദ്യോഗസ്ഥർക്ക് പണം നൽകുന്നത് വിജിലൻസ് സംഘം നേരിൽ കണ്ടു. ചെക്ക്പോസ്റ്റിന് മുന്നിലെ സ്വകാര്യ വെയ് ബ്രിഡ്ജിന് സമീപം അമിത ചരക്കുകൾ ഇറക്കിയ ശേഷം അളവ് തൂക്കം നടത്തി ഉദ്യോഗസ്ഥരുടെ അറിവോടെ നികുതി വെട്ടിപ്പ് നടത്തുന്നതായും വിജിലൻസ് കണ്ടെത്തി. പരിശോധന സമയം അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും ഒരു ജീവനക്കാരനുമാണ് ചെക്ക്പോസ്റ്റിൽ ഉണ്ടായിരുന്നത്. കൈക്കൂലി വാങ്ങിയവർക്കെതിരെ നടപടിക്ക് ശിപാർശ ചെയ്തുള്ള റിപ്പോർട്ട് പരിശോധന സംഘം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.