വീട്ടിലെത്തി യുവാവിനെ കുത്തിപരിക്കേൽപ്പിച്ച് പണം കവർച്ച: അന്വേഷണം ആരംഭിച്ചു

നിലമ്പൂർ: മാരകായുധങ്ങളുമായെത്തി വീട്ടിൽ കയറി യുവാവിനെ കുത്തി പരിക്കേൽപ്പിച്ച് പണവുമായി കടന്നുകളഞ്ഞ സംഭവത്തിൽ നിലമ്പൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച രാത്രി എട്ടോടെയാണ് സംഭവം. നിലമ്പൂർ മുക്കട്ട കൈപ്പഞ്ചേരി ഷൈബിൻ അഷ്റഫിനാണ് (33) കത്തികൊണ്ട് കുത്തേറ്റത്. പരിക്ക് സാരമുള്ളതല്ലെങ്കിലും ഇയാൾ നിലമ്പൂർ ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവവുമായി ബന്ധപ്പെട്ട് അഷറഫ് തിങ്കളാഴ്ച നൽകിയ പരാതിയിൽ നിലമ്പൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വയനാട് സുൽത്താൻബത്തേരിയിൽ നിന്നുള്ള സംഘമാണ് ആക്രമണം നടത്തിയതെന്നാണ് അഷ്റഫ് പറയുന്നത്. വീട്ടിൽ സൂക്ഷിച്ചിരുന്ന ഏഴ് ലക്ഷം രൂപയും വിലപിടിപ്പുള്ള ലാപ്ടോപ്പുകൾ, മൊബൈൽ ഫോണുകൾ എന്നിവയും കൊണ്ടുപോയതായി പറയുന്നു.

രണ്ട് കാറുകളിലായാണ് മാരകായുധങ്ങളുമായി സംഘമെത്തിയതെന്നാണ് മൊഴിയിലുള്ളത്. ഇതിൽ ഒരു കാർ ഷൈബിൻ അഷറഫിന്‍റെ ഉടമസ്ഥതയിലുള്ളതാണ്. അക്രമികൾ പരിചയത്തിലുള്ളവർ തന്നെയണെന്നാണ് സൂചന. വീട് പുതുക്കിപ്പണിയുന്നതിനാൽ ഭാര്യയും കുട്ടികളും വീട്ടിലുണ്ടായിരുന്നില്ല. ഷൈബിൻ ഒറ്റക്കുള്ള സമയത്താണ് ആക്രമണം നടന്നത്.

Tags:    
News Summary - Robbery at the home and stabbing the young man: Investigation begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.