കരുവാരകുണ്ട്: സമൂഹം നേരായ ദിശയിൽ സഞ്ചരിക്കാൻ പണ്ഡിതരുടെയും നേതാക്കന്മാരുടെയും കൂട്ടായ്മ ഉണ്ടാവണമെന്ന് സമസ്ത പ്രസിഡൻറ് ജിഫ്രി മുത്തുക്കോയ തങ്ങൾ. ദാറുന്നജാത്ത് 45ാം വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പണ്ഡിതന്മാരെ അവഗണിച്ചാൽ അത് കുഴപ്പങ്ങൾക്കിടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പി. സൈതാലി മുസ്ലിയാർ അധ്യക്ഷത വഹിച്ചു. വാക്കോട് മൊയ്തീൻ കുട്ടി ഫൈസി, അഡ്വ. എം. ഉമ്മർ എം.എൽ.എ, ഹംസൽ ഖാസിമി, വി. അബ്ദുല്ലത്തീഫ് ഫൈസി, മായിൻ മുസ്ലിയാർ എന്നിവർ സംസാരിച്ചു. ഫരീദ് റഹ്മാനി കെ.ടി. ഉസ്താദ് അനുസ്മരണ പ്രഭാഷണം നടത്തി. മജ്ലിസുന്നൂറിന് അബ്ദുൽ അസീസ് മുസ്ലിയാർ നേതൃത്വം നൽകി. സമ്മേളനം ഞായറാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.