മ​നോ​ജ്

15 വയസുകാരിക്കെതിരെ ലൈംഗിക പീഡനം: പ്രതിക്ക് 24 വർഷം കഠിനതടവും അരലക്ഷം പിഴയും

നി​ല​മ്പൂ​ർ: 15 വ​യ​സു​കാ​രി​യെ ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ 29 വ​യ​സു​കാ​ര​ന് 24 വ​ർ​ഷം ക​ഠി​ന​ത​ട​വും അ​ര​ല​ക്ഷം രൂ​പ പി​ഴ​യും. പോ​ത്തു​ക​ല്ല് ഇ​രു​ട്ടു​കു​ത്തി കോ​ള​നി​യി​ലെ ഇ​രു​ട്ട്കു​ത്തി വീ​ട്ടി​ൽ മ​നോ​ജി​നെ​തി​രെ​യാ​ണ് നി​ല​മ്പൂ​ർ ഫാ​സ്റ്റ് ട്രാ​ക്ക് പ്ര​ത‍്യേ​ക പോ​ക്സോ കോ​ട​തി ജ​ഡ്ജ് കെ.​പി. ജോ​യ് ശി​ക്ഷ വി​ധി​ച്ച​ത്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ 15 മാ​സം സാ​ധാ​ര​ണ ത​ട​വ് അ​നു​ഭ​വി​ക്ക​ണം. പി​ഴ അ​ട​ച്ചാ​ൽ തു​ക അ​തി​ജീ​വി​ത​ക്ക് ന​ൽ​കും. പ്ര​തി ജ​യി​ലി​ൽ കി​ട​ന്ന കാ​ലം ശി​ക്ഷ​യാ​യി പ​രി​ഗ​ണി​ക്കും.

2022 സെ​പ്റ്റം​ബ​ർ ഏ​ഴി​നാ​ണ് പ​രാ​തി​ക്കി​ട​യാ​ക്കി​യ സം​ഭ​വം. വീ​ട്ടു​മു​റ്റ​ത്ത് നി​ന്നും കു​ട്ടി​യെ ബ​ല​മാ​യി പി​ടി​ച്ചു​കൊ​ണ്ടു​പോ​യി ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് വി​ധേ​യ​മാ​ക്കി​യെ​ന്നാ​ണ് കേ​സ്. പോ​ത്തു​ക​ല്ല് സ്റ്റേ​ഷ​ന്‍ സ​ബ് ഇ​ന്‍സ്പെ​ക്ട​ര്‍ ആ​യി​രു​ന്ന നെ​ല്‍വി​ന്‍ ആ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

പോ​ത്ത്ക​ല്ല് പൊ​ലീ​സ് ഇ​ന്‍സ്പെ​ക​ട​റാ​യി​രു​ന്ന കെ.​ടി.​ശ്രീ​നി​വാ​സ​നാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​ക്കെ​തി​രെ കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ. സാം ​കെ. ഫ്രാ​ന്‍സി​സ് ഹാ​ജ​രാ​യി. കേ​സി​ൽ 20 സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ക​യും 28 രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കു​ക​യും ചെ​യ്തു. പ്രോ​സി​ക്യൂ​ഷ​ന്‍ ലൈ​സ​ണ്‍ വിം​ഗി​ലെ സീ​നി​യ​ര്‍ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫീ​സ​ര്‍ പി.​സി. ഷീ​ബ പ്രോ​സീ​ക്യൂ​ഷ​നെ സ​ഹാ​യി​ച്ചു. പ്ര​തി​യെ ത​വ​നൂ​ര്‍ സെ​ന്‍ട്ര​ല്‍ ജ​യി​ലി​ലേ​ക്ക് അ​യ​ച്ചു.

Tags:    
News Summary - Sexual harassment against 15-year-old girl: Accused gets 24 years rigorous imprisonment and half a lakh fine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.