നിലമ്പൂർ: വഴിക്കടവിൽ ആടുകൾ കൂട്ടത്തോടെ ചാവുന്നത് ആശങ്ക ഉയർത്തുന്നു. ഒരു മാസത്തിനിടെ പൂവ്വത്തിപൊയിലിൽ 25 ആടുകൾ ചത്തു. ആനപ്പട്ടത്ത് നൗഷാദിന്‍റെ 23 ആടുകളാണ് ഒരു മാസത്തിനിടെ ചത്തത്.
അച്ചിപ്ര ഉമ്മർ, മുക്രിത്തൊടിക സുനീർ, അച്ചിപ്ര സുലൈമാൻ എന്നിവരുടെ ആടുകളും ചത്തു. ബാങ്കിൽനിന്നും മറ്റു ധനകാര‍്യ സ്ഥാപനങ്ങളിൽനിന്നും വായ്പയെടുത്താണ് ആടുകളെ വാങ്ങിയത്. ആടുകളെ ഇൻഷൂർ ചെയ്യുന്നതിന് പലതവണയായി മൃഗസംരക്ഷണ വകുപ്പിനെ സമീപിച്ചെങ്കിലും ഇൻഷൂർ ചെയ്ത് കിട്ടുന്നില്ലെന്ന് നൗഷാദ് പറയുന്നു. ആടുകൾ ചാവുന്ന വിവരവും മണിമൂളിയിലെ മൃഗാശുപത്രിയിൽ ചെന്ന് അറിയിക്കാറുണ്ട്.
നൗഷാദിന്‍റെ ഒരാട് തിങ്കളാഴ്ചയും ചത്തു. ഒരാട് അസുഖം ബാധിച്ച് അവശയുമാണ്. പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിലും ആടുകൾ ചാവുന്നതായി പറയുന്നുണ്ട്. പുറമെനിന്ന് വാങ്ങുന്ന ആടുകളെ ഇൻഷൂർ ചെയ്ത് കിട്ടാത്തതിനാൽ ഉടമകൾ ഏറെ ബുദ്ധിമുട്ടിലാണ്. ആട് വളർത്തി ഉപജീവനം നടത്തുന്ന കുടുംബങ്ങളാണിവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.