അ​ർ​ഷാ​ദ്

ഗൃഹനാഥന് കുത്തേറ്റ സംഭവത്തിൽ മരുമകൻ അറസ്റ്റിൽ

നി​ല​മ്പൂ​ർ: കു​ടും​ബ വ​ഴ​ക്കി​നെ​ത്തു​ട​ർ​ന്ന് ഗൃ​ഹ​നാ​ഥ​ന് കു​ത്തേ​റ്റ സം​ഭ​വ​ത്തി​ൽ മ​രു​മ​ക​ൻ അ​റ​സ്റ്റി​ൽ. രാ​മം​കു​ത്ത് സ്വ​ദേ​ശി അ​ർ​ഷാ​ദി​നെ​യാ​ണ് (27) നി​ല​മ്പൂ​ർ ഇ​ൻ​സ്പെ​ക്ട​ർ പി. ​വി​ഷ്ണു അ​റ​സ്റ്റ് ചെ​യ്ത​ത്. രാ​മം​കു​ത്തി​ലെ ചേ​റ്റു​പ​റ​മ്പ​ത്ത് രാ​ജ​നാ​ണ് (53) കു​ത്തേ​റ്റ​ത്. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് മൂ​ന്ന​ര​യോ​ടെ രാ​മം​കു​ത്ത് അ​ങ്ങാ​ടി​യി​ലാ​ണ് സം​ഭ​വം. നെ​ഞ്ച​ത്തും വ​യ​റ്റി​ലും മു​തു​കി​നും കു​ത്തേ​റ്റ രാ​ജ​ൻ നി​ല​മ്പൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

രാ​മം​കു​ത്തി​ൽ പ​ല​ച​ര​ക്കു​ക​ട ന​ട​ത്തു​ന്ന​യാ​ളാ​ണ് രാ​ജ​ൻ. ഇ​വി​ടെ​യെ​ത്തി​യ അ​ർ​ഷാ​ദ് രാ​ജ​നു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കു​ക​യും ക​ട​യി​ൽ ഉ​ണ്ടാ​യി​രു​ന്ന മീ​ൻ മു​റി​ക്കു​ന്ന ക​ത്രി​ക എ​ടു​ത്ത് കു​ത്തു​ക​യു​മാ​യി​രു​ന്നു. ഭ​ർ​ത്താ​വ് നി​ര​ന്ത​രം ഉ​പ​ദ്ര​വി​ക്കു​ന്നു​വെ​ന്നും വീ​ട്ടി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​വ​ണ​മെ​ന്നും ആ​വ​ശ‍്യ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് മ​ക​ളെ രാ​ജ​ൻ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​ന്നി​രു​ന്നു. ഇ​തേ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ് ക​ത്തി​ക്കു​ത്തി​ന് കാ​ര​ണ​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Tags:    
News Summary - Son-in-law arrested in case of stabbing of householder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.