നിലമ്പൂർ: നിലമ്പൂർ നഗരസഭയിലെ കുടിവെള്ള പ്രശ്നം ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിലമ്പൂർ മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റി കലങ്ങളുമായി ജല അതോറിറ്റി അസിസ്റ്റന്റ് എൻജിനീയറുടെ കാര്യാലയത്തിലേക്ക് പ്രതിഷേധ പ്രകടനവും ഉപരോധവും സംഘടിപ്പിച്ചു. കുടിവെള്ള വിതരണം മുടങ്ങിയതിനാൽ പണം നൽകി കുടിവെള്ളം വാങ്ങേണ്ട ഗതികേടിലാണ് കുടുംബങ്ങളെന്നും വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് വിതരണം പെട്ടെന്ന് പുനഃസ്ഥാപിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് മുനിസിപ്പൽ ജനറൽ സെക്രട്ടറി ശിഹാബ് ഇണ്ണി ഉദ്ഘാടനം ചെയ്തു. അഷറഫ് അണക്കായി, അസ്കർ മാടമ്പി, എം.ടി. ഷൗക്കത്ത്, മുഹമ്മദാലി, അജ്മൽ അണക്കായി, ഷുഹൈബ് മുത്തു, അജ്മൽ ബിച്ചു, ഇബ്നു സാദിഖ്, ജിഹാദ്, മുഹ്സിൻ തുടങ്ങിയവർ നേതൃത്വം നൽകി.
കൗൺസിലർമാരുടെ നേതൃത്വത്തിൽ കുടിവെള്ള വിതരണം
നിലമ്പൂർ: നിലമ്പൂർ നഗരസഭയിൽ ഒരാഴ്ചയായി ജല അതോറിറ്റിയുടെ കുടിവെള്ളം മുടങ്ങിയതോടെ കൗൺസിലർമാരുടെ നേതൃത്വത്തിൽ കുടിവെള്ള വിതരണം നടത്തി.
ചെറുവത്ത്കുന്ന്, സ്കൂൾകുന്ന്, ചാരംകുളം, കല്ലേമ്പാടം ഡിവിഷനുകളിലെ കൗൺസിലർമാരായ റഹ്മത്തുള്ള ചുള്ളിയിൽ, റെനീഷ് കുപ്പായം, കുഞ്ഞുട്ടിമാൻ, വിഷ്ണു വാളക്കുളം എന്നിവരാണ് കുടിവെള്ള വിതരണത്തിന് നേതൃത്വം നൽകിയത്.
കുടിവെള്ളം മുടങ്ങിയതോടെ നഗരസഭയിലെ ഉയർന്ന പ്രദേശത്തുള്ള കുടുംബങ്ങൾ പ്രതിസന്ധി നേരിടുന്നുണ്ട്. ചാലിയാറിൽ ജലനിരപ്പ് ഉയർന്നതോട ഓരത്ത് കളത്തിൻക്കടവിലെ ജല അതോറിറ്റിയുടെ പമ്പിങ് ഹൗസിനോട് അനുബന്ധിച്ച കിണറിൽ ചളി അടിഞ്ഞുകൂടിയതിനാലാണ് കുടിവെള്ള വിതരണം മുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.