നിലമ്പൂർ: നിലമ്പൂർ ഐ.ടി.ഡി.പി ഓഫിസിന് മുന്നിൽ ആദിവാസികൾ നടത്തുന്ന ഭൂസമരത്തെ സർക്കാർ അവഗണിക്കുകയാണെങ്കിൽ സമരത്തിന് പിന്തുണയുമായി ബി.ജെ.പിയും പ്രത്യക്ഷ സമരത്തിന് ഒരുങ്ങുമെന്ന് നേതാക്കൾ. പകർച്ചവ്യാധികൾ പെരുകുന്ന മഴക്കാലാരംഭത്തിൽ കൊച്ചു കുട്ടികളും വൃദ്ധരുമുള്ള ഒരു പറ്റം ആളുകൾ പ്രാഥമിക കൃത്യം നിറവേറ്റാൻ പോലും ബുദ്ധിമുട്ടി നിരാഹാര സത്യഗ്രഹ സമരം ചെയ്യുന്നത് സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണ്. സമരത്തിൽ പങ്കെടുക്കുന്ന വിദ്യാർഥികളുടെ സ്കൂൾ പഠനം മുടങ്ങിയിരിക്കുകയാണ്. സമരം 29 ദിവസം പിന്നിട്ടിട്ടും അധികൃതർ തിരിഞ്ഞുനോക്കാത്തത് പ്രതിഷേധാർഹമാണ്. ബി.ജെ.പി ജില്ല പ്രസിഡന്റ് രവി തേലത്ത്, ജില്ല ജനറൽ സെക്രട്ടറി പി.ആർ. രശ്മിൽ നാഥ്, വൈസ് പ്രസിഡന്റ് കെ.സി. വേലായുധൻ, നിലമ്പൂർ മണ്ഡലം പ്രസിഡന്റ് ബിജു സാമുവൽ, എടവണ്ണ മണ്ഡലം പ്രസിഡന്റ് കെ. രാജൻ, ഐ.ടി. സെൽ ജില്ല കൺവീനർ രമേശ് നായർ തുടങ്ങിയവർ സമരപ്പന്തൽ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.