നിലമ്പൂർ: കൂട്ടം തെറ്റി ജനവാസ കേന്ദ്രത്തിലിറങ്ങിയ ആനക്കുട്ടിയെ പിടികൂടി വനപാലകർ കാട്ടിലെ കൂട്ടത്തോടൊപ്പം വിട്ടയച്ചു. വെള്ളിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് വഴിക്കടവ് ആനപ്പാറ ജുമാമസ്ജിദിന് ചേർന്ന് വനാതിർത്തിയിൽ ആനക്കുട്ടി ഒറ്റപ്പെട്ടു നടക്കുന്നതായി വനപാലകർക്ക് നാട്ടുകാരിൽ നിന്ന് വിവരം ലഭിച്ചത്.
ആനക്കുട്ടിയെ നിരീക്ഷിച്ചുവരുന്നതിനിടെ ശനിയാഴ്ച വൈകീട്ട് ആറ് മണിയോടെ പുത്തരിപ്പാടം മൈതാനത്തു വെച്ച് കണ്ടെത്തി.ആറ് മാസത്തോളം പ്രായമായ കുട്ടിക്കൊമ്പനെ ഫോറസ്റ്റ് വെറ്ററിനറി ഡോക്ടറെ കൊണ്ടുവന്നു പരിശോധിച്ചു. ആനക്കുട്ടി പൂർണ ആരോഗ്യവാനായി കണ്ടു. ഇതോടെ നെല്ലിക്കുത്ത് ഫോറസ്റ്റ് ഓഫിസർ കിഴക്കേപാട്ടിൽ ശിവദാസെൻറ നേതൃത്വത്തിൽ വനപാലകർ ആനക്കൂട്ടത്തെ കണ്ടെത്താൻ കാട്ടിൽ തിരച്ചിൽ തുടങ്ങി.
രാത്രി ഏഴ് മണിയോടെ വെള്ളകട്ട അട്ടിവനത്തിൽ ആനക്കൂട്ടത്തെ കണ്ടെത്തി. ആനക്കുട്ടിയെ കൂട്ടത്തോടൊപ്പം വിട്ടയച്ചു. കൂട്ടം തെറ്റി വീണ്ടും ആനക്കുട്ടി നാട്ടിലേക്ക് ഇറങ്ങുന്നുണ്ടോയെന്ന് രാത്രിയും വനപാലകർ നിരീക്ഷിച്ചുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.