നിലമ്പൂര്‍: സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി ചാരിറ്റബ്ള്‍ സൊസൈറ്റിയുടെ മറവില്‍ ഓഫിസ് തുറന്നത് നാട്ടുകാര്‍ തടഞ്ഞു. പ്രതിഷേധത്തെ തുടര്‍ന്ന് പിന്നീട് നിലമ്പൂര്‍ ഓഫിസ് അടച്ചുപൂട്ടിച്ചു. കടക്കെണിയിലായവരെ സഹായിക്കാമെന്ന് വാഗ്ദാനം നല്കി സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ പ്രതി കോട്ടയം ചങ്ങനാശ്ശേരി സ്വദേശി മുഹമ്മദ് റിയാസും സംഘവും തിങ്കളാഴ്ച വീണ്ടും ഓഫിസ് തുറന്ന് പ്രവര്ത്തിക്കാെനാരുങ്ങിയതാണ് നാട്ടുകാര്‍ തടഞ്ഞത്.
നിലമ്പൂര്‍ ചന്തക്കുന്ന് കരുളായി റോഡിലെ മുക്കട്ടയില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസാണ് ഇരകളുടെയും നാട്ടുകാരുടെയും ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയത്.
നേരത്തേ മുക്കട്ടയില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫിസ് പൊലീസ് അടപ്പിച്ചിരുന്നു. ഇതേതുടര്‍ന്നാണ് കരുളായി റോഡില്‍ പുതിയ ഓഫിസ് തുറന്നത്. ഇതാണ് ചൊവ്വാഴ്ച പ്രതിഷേധത്തെ തുടര്‍ന്ന് പൂട്ടിയത്. കഴിഞ്ഞ ദിവസമാണ് മുഹമ്മദ് റിയാസ് രണ്ട് സ്ത്രീകളെയും കൂട്ടി ഓഫിസ് തുറക്കാനെത്തിയത്. മുഹമ്മദ് റിയാസ് ഓഫിസ് തുറന്ന് പ്രവര്‍ത്തനം തുടങ്ങിയ വിവരമറിഞ്ഞ് ഇരകളും വരാൻ തുടങ്ങി. ഇതിനിടെ തട്ടിപ്പിനിരയായ നിലമ്പൂര്‍ സ്വദേശിയും സ്റ്റേഷനില്‍ പരാതി നല്കി. ഓഫിസ് തുറന്നതറിഞ്ഞ് മണ്ണാര്‍ക്കാട്ടെ രണ്ട് സ്ത്രീകളും ചൊവ്വാഴ്ച നിലമ്പൂരിലെത്തി. പ്രതിഷേധം കനത്തതോടെ നിലമ്പൂര്‍ സി.ഐ ടി.എസ്. ബിനുവിെൻറ നേതൃത്വത്തില്‍ പൊലീസും സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.