നിലമ്പൂർ: കോൺക്രീറ്റ് ചെയ്തതിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് നഗരസഭ മൂന്നാം ഡിവിഷനിലെ ചെറുവത്തുകുന്ന് ഹൈസ്കൂൾ റോഡ് പൊളിച്ചുമാറ്റി. ഉദ്യോഗസ്ഥർ പരിശോധന നടത്തിയശേഷം പണി നടത്തിയ അത്രയും ഭാഗം പൊളിച്ച് വീണ്ടും കോൺക്രീറ്റ് ചെയ്യാൻ നിർദേശിക്കുകയായിരുന്നു.
വ്യാഴാഴ്ച രാവിലെയാണ് ഡി.എഫ്.ഒ ഓഫിസിന് എതിർവശത്തിലൂടെയുള്ള റോഡരിക് കോൺക്രീറ്റ് ചെയ്തത്. ആദ്യം നടുവിലൂടെ ടാർ ചെയ്ത് ഇരുവശങ്ങളിലും കോൺക്രീറ്റിടുന്ന രീതിയിലാണ് റോഡ് നിർമാണം. ആവശ്യമായ മെറ്റലും സിമന്റും ചേർക്കാതെയാണ് കോൺക്രീറ്റ് നടത്തുന്നതെന്ന പരാതിയുമായി നാട്ടുകാർ രംഗത്തെത്തുകയും നഗരസഭ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ചെയ്തു. ഉദ്യോഗസ്ഥരെത്തി പരിശോധിച്ച് ഇക്കാര്യം ബോധ്യപ്പെട്ടതോടെ കോൺക്രീറ്റ് പൊളിച്ചു മാറ്റാൻ നിർദേശം നൽകുകയായിരുന്നു.
ഇതോടെ കരാറുകാരൻ കോൺക്രീറ്റ് പൊളിച്ചുമാറ്റി. ആവശ്യമായ സാമഗ്രികൾ ചേർത്ത് വീണ്ടും കോൺക്രീറ്റ് നടത്തും. റോഡിലെ മുഴുവൻ ഭാഗങ്ങളിലും ടാറിങ് നടത്തിയതിലും ക്രമക്കേടുണ്ടെന്ന് നാട്ടുകാർ പരാതിപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.