നിലമ്പൂര്‍: ദുബൈയിലെ അബ്രക്കോ ഗ്രൂപ്പിലെ ജീവനക്കാരും മാനേജ്മെൻറും കണ്ണൂര്‍ മാട്ടൂലിലെ ഒന്നരവയസ്സുകാരന് മുഹമ്മദിനായി ഒറ്റദിവസംകൊണ്ട് സ്വരൂപിച്ച 1.12 കോടി രൂപ മൂന്ന് കുരുന്നുകൾക്ക് ആശ്വാസമാകും. നിലമ്പൂര്‍ സ്വദേശിയായ പ്രവാസി വ്യവസായി മഠത്തില്‍ മുഹമ്മദ് ഷാജിയുടെ നേതൃത്വത്തിലുള്ള അബ്രക്കോ ഗ്രൂപ് മുഹമ്മദിനായി സ്വരൂപിച്ച തുക, ചികിത്സ സഹായനിധി അക്കൗണ്ട് അവസാനിപ്പിച്ചതോടെ സ്പൈനല്‍ മസ്കുലാര്‍ അട്രോഫിയെന്ന അസുഖം ബാധിച്ച മൂന്ന് കുട്ടികള്‍ക്കായി കൊടുക്കും.
ഈറോഡിലെ മൈത്ര, പെരിന്തൽമണ്ണ അങ്ങാടിപ്പുറത്തെ ഇംറാന്‍ മുഹമ്മദ്, ലക്ഷദ്വീപിലെ നാസറിെൻറ നാലുമാസം പ്രായമുള്ള മകള്‍ എന്നിവര്‍ക്കാണ് തുക വീതിച്ചുനല്കുകയെന്ന് ഷാജി പറഞ്ഞു. മുഹമ്മദിെൻറ ചികിത്സ സഹായത്തിനായി ജീവനക്കാരോട് സഹായം അഭ്യര്‍ഥിച്ച് തിങ്കളാഴ്ചയാണ് ഷാജി ഫേസ്ബുക്ക് വിഡിയോയിട്ടത്. ഇന്ത്യക്ക് പുറമെ ദുബൈ, ആസ്ട്രേലിയ എന്നിവിടങ്ങളിലെ 750ഓളം ജീവനക്കാര്‍ അതേറ്റെടുത്തു
. ആദ്യദിവസം മുഹമ്മദിെൻറ സഹായനിധി അക്കൗണ്ടിലേക്ക് ജീവനക്കാർ നേരിട്ട് പണം അയച്ചു. മുഹമ്മദിെൻറ അക്കൗണ്ടിൽ പണം സ്വീകരിക്കുന്നത് അവസാനിപ്പിച്ചതോടെ പിരിച്ചെടുത്ത പണം ജീവനക്കാര്‍ ഷാജിയെ ഏല്പിക്കുകയായിരുന്നു. ഈ തുകയാണ് മറ്റു കുട്ടികളുടെ ചികിത്സക്കായി നൽകുക. ദുബൈയിലെ അബ്രക്കോ ഗ്രൂപ് ഓഫ് കമ്പനി സ്ഥാപകനും സി.ഇ.ഒയുമാണ് മുഹമ്മദ് ഷാജി. കണ്ടെയ്നര്‍ ഷിപ്പിങ് മേഖലയിലും കറന്‍സി എക്സ്ചേഞ്ച് വിപണിയിലും വ്യാപിച്ചുകിടക്കുന്നതാണ് കമ്പനി. ജീവകാരുണ്യരംഗത്ത് സജീവ സാന്നിധ്യമാണ്. ലൂക്കാ സോക്കര്‍ ക്ലബിെൻറ സഹ ഉടമയും ദുൈബയില്‍ ചുവടുറപ്പിക്കുന്ന ടുഡോ മാര്‍ട്ടിെൻറ സ്ഥാപകനുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.