നിലമ്പൂർ: ആളില്ലാത്ത വീടുകൾ കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയ പ്രതിയെ നിലമ്പൂർ പൊലീസ് പിടികൂടി. മറ്റൊരു മോഷണക്കേസിൽ പിടിയിലായി തടവിൽ കഴിയുന്ന വഴിക്കടവ് പൂവ്വത്തിപൊയിൽ വാകയിൽ അക്ബറാണ് (50) പിടിയിലായത്.
വടപുറത്ത് താമസിക്കുന്ന അധ്യാപക ദമ്പതികളുടെ വീട്ടിൽ സെപ്റ്റംബർ 26നാണ് മോഷണശ്രമം നടന്നത്. വീട്ടുകാർ പേരാമ്പ്രയിലെ കുടുംബവീട്ടിൽ പോയിരിക്കുകയായിരുന്നു. വീടിെൻറ മുൻവശത്തെ വാതിൽ തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്.
വിലപ്പിടിപ്പുള്ള ഒന്നും വീട്ടിൽനിന്ന് ലഭിച്ചിരുന്നില്ല. വാതിൽ പൊളിക്കാനുപയോഗിച്ച കമ്പിപ്പാരയും മറ്റു സാധനങ്ങളും പ്രതിയുമായുള്ള തെളിവെടുപ്പിൽ കണ്ടെത്തി. ചന്തക്കുന്ന് വെള്ളിയംപാടത്തുള്ള മാട്ടുമ്മൽ റുബീനയുടെ വീട്ടിൽ ഒക്ടോബർ 29ന് സമാനരീതിയിൽ മോഷണം നടന്നിരുന്നു.
ചെറിയ കമ്മലും 1000 രൂപയുമാണ് ഇവിടെനിന്ന് നഷ്ടപ്പെട്ടിരുന്നത്. ഈ സംഭവത്തിലും ഇയാൾതന്നെയാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു.
20 വർഷമായി മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലും തമിഴ്നാട് നീലഗിരി ജില്ലയിലുമുണ്ടായ നിരവധി മോഷണ കേസുകളിലെ പ്രതിയാണിയാൾ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
നിലമ്പൂർ ഇൻസ്പെക്ടർ ടി.എസ്. ബിനുവിെൻറ നേതൃത്വത്തിൽ എസ്.ഐ എം. അസൈനാർ, എ.എസ്.ഐ മുജീബ്, സീനിയർ സി.പി.ഒ വാഷിദ്, സി.പി.ഒമാരായ ധനേഷ്, നൗഷാദ്, ബാബുരാജ് എന്നിവരാണ് കേസ് അന്വേഷണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.