കാളികാവ്: ആക്രിക്കടയിൽ മോഷണവുമായി ബന്ധപ്പെട്ട് മധ്യവയസ്കൻ പിടിയിൽ. നിലമ്പൂർ വടപുറം മൂമുള്ളിയിലെ മഠത്തിൽ പറമ്പ് മുസ്തഫ എന്ന മേരി ബാബുവിനെയാണ് (50) കാളികാവ് പൊലീസ് അറസ്റ്റ് ചെയ്തത്. രാത്രി പടോളിങ്ങിനിടെ സംശയത്തെ തുടർന്ന് നടന്ന പരിശോധനയിലാണ് പ്രതി പിടിയിലായത്. ഗുഡ്സ് ഓട്ടോയിലാണ് ഇയാൾ മോഷണത്തിനെത്തിയിരുന്നത്. കഴിഞ്ഞദിവസം പള്ളിക്കുളത്തിന് സമീപത്തെ എരൂത്ത് ഹംസയുടെ ആക്രിക്കടയിൽനിന്ന് 4000 രൂപയും ആക്രിസാധനങ്ങളാണ് മോഷ് ടിച്ചത്. പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ മോഷ്ടാവെന്ന് കരുതുന്നയാളുടെ ചിത്രം പതിഞ്ഞിരുന്നു.
ഇതിെൻറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പൊലീസ് മുസ്തഫയെ ചോദ്യം ചെയ്തിരുന്നു. അതോടെയാണ് ആക്രിക്കട മോഷണത്തിന് തുമ്പായത്.
മുസ്തഫയിൽനിന്ന് തൊണ്ടിമുതലായി ഓട്ടുപാത്രങ്ങളടക്കമുള്ള ഉപകരണങ്ങൾ പിടികൂടിയിട്ടുണ്ട്. 2018ൽ കനോലി പ്ലോട്ടിന് സമീപം സുഹൃത്തിനെ വധിച്ച കേസിൽ മുസ്തഫ പ്രതിയാണ്.
കൂടാതെ ഇതേ കാലയളവിൽ നിലമ്പൂരിലെ രണ്ട് ആക്രിക്കടകളിലെ മോഷണക്കേസിലും മുസ്തഫ പ്രതിയായിട്ടുണ്ട്. ഇൻസ്പെക്ടർ ജ്യോതീന്ദ്രകുമാർ, എസ്.ഐ ടി.പി. മുസ്തഫ, എ.എസ്.ഐ ആബിദ്, സി.പി.ഒമാരായ ആസിഫ്, പ്രിൻസ്, സജേഷ്, ജിതിൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.