നിലമ്പൂർ: വഴിക്കടവിൽ മൂന്നുപേർക്ക് സൂര്യാതപമേറ്റു. ആനമറിയിലെ കെണിയംപാറ ഷാജഹാൻ ബാബു (44), മകൻ അൻഫൽ (19), അയൽവാസി പറയര്കുണ്ടിൽ സാബിദ് (34) എന്നിവർക്കാണ് സൂര്യാതപമേറ്റത്. ഞായറാഴ്ച രാവിലെ 11.45ഓടെയാണ് സംഭവം. തണലിനായി വീട്ടുമുറ്റത്ത് നെറ്റ് വലിച്ചുകെട്ടുന്നതിനിടെയാണ് പുറത്ത് പൊള്ളലേറ്റത്.
വഴിക്കടവ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരിൽ ക്ഷീണിതരായ സാബിദിനെയും അൻഫലിനെയും പിന്നീട് ആംബുലൻസിൽ നിലമ്പൂർ ജില്ല ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.
നിലമ്പൂർ: നിലമ്പൂരിൽ ഞായറാഴ്ച രേഖപ്പെടുത്തിയത് 38 ഡിഗ്രി താപനില. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിലമ്പൂരിലെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനിൽ രേഖപ്പെടുത്തിയ കണക്കാണിത്. അതേസമയം, എടക്കര പാലേമാട് കേരള സ്കൂൾ വെതർ സ്റ്റേഷനിൽ ഞായറാഴ്ച രേഖപ്പെടുത്തിയ കൂടിയ താപനില 40.2 ഡിഗ്രിയാണ്. തിങ്കൾ- 38.7, ചൊവ്വ- 38 , ബുധൻ- 37.4, വ്യാഴം- 39.3, വെള്ളി- 37.5, ശനി- 37.8, ഞായർ- 38 ഡിഗ്രി എന്നിങ്ങനെയാണ് നിലമ്പൂർ മേഖലയിലെ കഴിഞ്ഞ ഒരാഴ്ചത്തെ താപനില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.