നിലമ്പൂർ: കോണ്‍ഗ്രസിെൻറ നയം പ്രഖ്യാപിക്കേണ്ടത് യു.ഡി.എഫ് കണ്‍വീനറല്ലെന്ന് മുന്‍ മന്ത്രി ആര്യാടന് മുഹമ്മദ്. വെൽെഫയർ പാർട്ടി-യു.ഡി.എഫ് നീക്കുപോക്ക് സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഖ്യത്തില്‍ യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസെൻറ നിലപാട് കോണ്‍ഗ്രസ് നിലപാടല്ല. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന് എന്നിവര്‍ അക്കാര്യം വ്യക്തമാക്കിയതാണെന്നും ആര്യാടന് പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി ഉള്‍പ്പെടെ ആരുടെയും വോട്ട് സ്വീകരിക്കും. എന്നാൽ, ജമാഅത്തെ ഇസ്ലാമിയോടുള്ള നിലപാടിലും തെൻറ മതേതര നിലപാടിലും മാറ്റമില്ല. തുടര്‍ച്ചയായി കഴിഞ്ഞ മൂന്നു പതിറ്റാണ്ട് നിലമ്പൂരില്‍നിന്ന് ജയിച്ചിട്ടും ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് താന്‍ ചോദിച്ചിട്ടില്ല. സി.പി.എം, ബി.ജെ.പി തുടങ്ങിയ പാര്‍ട്ടികളില്‍പെട്ടവർ തനിക്ക് വോട്ട് ചെയ്തിട്ടുണ്ട്.
എന്നാല്‍, ഒരിക്കല്‍പോലും ജമാഅത്തെ ഇസ്ലാമിക്കാർ വോട്ട് ചെയ്തിട്ടില്ല. മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്‍പ്പെടെ എല്‍.ഡി.എഫാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യം ഉണ്ടാക്കിയത്. മുന്‍ തെരഞ്ഞെടുപ്പുകളില്‍ പി.ഡി.പിയുമായി സഖ്യമുണ്ടാക്കിയതും അവരാണ്. ഇക്കാര്യം സി.പി.എം മറച്ചുവെക്കുകയാണെന്നും ആര്യാടന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.